ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച; കത്തികാട്ടി കവര്‍ന്നത് 15 ലക്ഷം രൂപ!
തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയിലാണ് കവര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ ബാങ്കിലെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് 15 ലക്ഷം രൂപ കവര്‍ന്നത്. ക്യാഷ് കൗണ്ടര്‍ കസേര കൊണ്ട് തകര്‍ത്താണ് പണം കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്.
ഉച്ചയോടെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു കവര്‍ച്ച. ഈ സമയം ബാങ്കില്‍ ഉപഭോക്താക്കളും ഉണ്ടായിരുന്നില്ല. ബാങ്കില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമി മോഷണം നടത്തിയത് എന്ന് ജീവനക്കാര്‍ പറഞ്ഞു. ബാങ്കിലെ സി സി ടി വി കാമറയില്‍ നിന്നു പൊലീസ് ദൃശ്യങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. മോഷ്ടാവ് സ്‌കൂട്ടറില്‍ ബാക്ക് പാക്കുമായി വരുന്നതും വാഹനം പാര്‍ക്ക് ചെയ്ത ശേഷം അകത്തേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

രണ്ട് ജീവനക്കാരെ മോഷ്ടാവ് ശുചിമുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ബാങ്കിലെ സി സി ടി വി ദൃശ്യങ്ങള്‍ മറ്റ് സ്റ്റേഷനുകളിലേക്കും പൊലീസ് കൈമാറിയിട്ടുണ്ട്. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ബാങ്കിലെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി പോയത് എന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications