കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റും സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു; മണ്ഡലത്തിലെ പദ്ധതികള്‍ നിങ്ങള്‍ക്കും നിര്‍ദേശിക്കാം...

താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് വേണ്ടെതെന്ന് ചാലക്കുടി എംപി എടുത്ത് പറയുന്നുമുണ്ട്. മാര്‍ച്ച് 31 ന് മുമ്പായി നിര്‍ദ്ദേശങ്ങള്‍ അയക്കണം.

  • By Akshay
Google Oneindia Malayalam News

ചാലക്കൂടി: അടുത്ത സാമ്പത്തിക വര്‍ഷം എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യണമെന്ന് കൂട്ടായി തീരുമാനിക്കാമെന്ന് എംപിയും നടനുമായ ഇന്നസെന്റ്. ഫേസ്ബുക്ക് പേജിലൂടെയാണ് എംപി ഫണ്ട് എങ്ങിനെ ചിലവഴിക്കാമെന്ന നിര്‍ദേശം തേടിയിരിക്കുന്നത്.

2017-18 വര്‍ഷത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ചാലക്കുടിയിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മികച്ച പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുമെന്നും മണ്ഡലത്തിന് പ്രയോജനകരമായ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കുമെന്നും ഇന്നസെന്റ് എംപി ഫേസ്ബുക്കില്‍ കുറിച്ചു.

ജനറല്‍ വിഭാഗത്തിന് 3.75 കോടി

ജനറല്‍ വിഭാഗത്തിന് 3.75 കോടി

അഞ്ച് കോടി രൂപയാണ് എംപി ഫണ്ടായി ലഭിക്കുക. ഇതില്‍ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും 37.5 ലക്ഷം പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള പദ്ധതികള്‍ക്കായി മാറ്റി വക്കണം. ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറല്‍ വിഭാഗ പദ്ധതികള്‍ക്കായി ലഭിക്കുക.

 എംപി ഫണ്ട്

എംപി ഫണ്ട്

എംപി ഫണ്ടുപയോഗിച്ച് ആസ്തി നിര്‍മ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ എംപി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. 'ശ്രദ്ധ കാന്‍സര്‍ പ്രതിരോധ പദ്ധതി'യിലെ 5 മാമോഗ്രാം യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, ''ഏീ ടാമൃ'േ സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി, സുരക്ഷിത യാത്ര സുന്ദരയാത്ര' പദ്ധതി, പിന്നോക്ക ദളിത് ആദിവാസി മേഖലകള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു.

 വാക്ക് പാലിച്ചു

വാക്ക് പാലിച്ചു

സ്വകാര്യ മേഖലയുടെ വികസനത്തിന് വേണ്ടി പണം ചെലവഴിക്കില്ലെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. അത് കഴിഞ്ഞ വര്‍ഷങ്ങളില്‍ അത് പാലിക്കാന്‍ കഴിഞ്ഞെന്നും ഇന്നസെന്റ് തന്റെ എഫ് ബി പോസ്റ്റില്‍ പറയുന്നു.

 ഒന്നിലധികം പദ്ധതികള്‍

ഒന്നിലധികം പദ്ധതികള്‍

ഒന്നിലധികം പദ്ധതികളും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അയക്കാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കും. നിര്‍ദ്ദേശിച്ചയാള്‍ക്ക് പുരസ്‌കാരവും നല്‍കുമെന്നും ഇന്നസെന്റ് പ്രഖ്യാപിച്ചു.

 നാട്ടിലെ ആവശ്യങ്ങള്‍ വേണ്ട

നാട്ടിലെ ആവശ്യങ്ങള്‍ വേണ്ട

അവരവരുടെ നാട്ടിലെ ആവശ്യങ്ങള്‍ അല്ല പറയേണ്ടതെന്നും മണ്ഡലത്തില്‍ മൊത്തത്തില്‍ ഗുണംചെയ്യുന്ന പദ്ധതികളാണ് നിര്‍ദ്ദേശിക്കേണ്ടെതെന്നും ഇന്നസെന്റ് ഇന്നസെന്റ് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

 ഗുണപരമായ മാറ്റം

ഗുണപരമായ മാറ്റം

താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് വേണ്ടെതെന്ന് ചാലക്കുടി എംപി എടുത്ത് പറയുന്നുമുണ്ട്. മാര്‍ച്ച് 31 ന് മുമ്പായി നിര്‍ദ്ദേശങ്ങള്‍ അയക്കണം.

English summary
Chalakkudy MP Innocent invites suggetions from public on using MP fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X