കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വീണ്ടും തിരിച്ചടി: ഡി സിനിമാസ് പൂട്ടിക്കാന്‍ തീരുമാനിച്ചു... ഇനി എന്ത്?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനം. ചാലക്കുടി നഗരസഭയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനം എടുത്തത്. ഡി സിനിമാസ് സംബന്ധിച്ച് നേരത്തേയും പല ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിജിലന്‍സ് അന്വേഷണം തീരുന്നതുവരെയാണ് തീയേറ്റര്‍ അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നത്.

ഡി സിനിമാസിന് നിര്‍മാണ അനുമതി നല്‍കിയതിലെ ക്രമക്കേട് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ആയിരുന്നു പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏകകണ്ഠമായാണ് തീയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തത്.

ദിലീപിന്റെ സ്വപ്നം

ദിലീപിന്റെ സ്വപ്നം

ദിലീപിന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഡി സിനിമാസ്. അതിനാണ് ഇപ്പോള്‍ ചാലക്കുടി നഗരസഭ പൂട്ടിട്ടിരിക്കുന്നത്

വിവാദങ്ങളുടെ സാഹചര്യത്തില്‍

വിവാദങ്ങളുടെ സാഹചര്യത്തില്‍

ഏറെ വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഡി സിനിമാസ് അടച്ചുപൂട്ടുന്നതാണ് നല്ലത് എന്ന രീതിയില്‍ അഭിപ്രായം ഉന്നയിച്ചത് പ്രതിപക്ഷം ആയിരുന്നു. ഇതിനെ ഭരണ പക്ഷവും അംഗീകരിക്കുകയായിരുന്നു.

തര്‍ക്കത്തിന് നില്‍ക്കാതെ

തര്‍ക്കത്തിന് നില്‍ക്കാതെ

ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഒരു തര്‍ക്കവും ഇല്ലാതെ തന്നെ ആയിരുന്നു തീരുമാനം എന്നതും ശ്രദ്ധേയമാണ്. ഡി സിനിമാസ് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം തീരുന്നതുവരെ പൂട്ടിയിടാനാണ് തീരുമാനം.

കൈയ്യേറ്റമല്ല

കൈയ്യേറ്റമല്ല

ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നത് കൈയ്യേറ്റ ഭൂമിയില്‍ ആണ് എന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് അത് കൈയ്യേറ്റമല്ലെന്ന് തെളിയിക്കപ്പെട്ടു.

വിശദമായ സര്‍വ്വേ

വിശദമായ സര്‍വ്വേ

30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വ്വേ വിഭാഗം പരിശോധന നടത്തിയത്. ഇത് റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. അത് പ്രകാരം അവിടെ കൈയ്യേറ്റമൊന്നും നടന്നിട്ടില്ല.

അറസ്റ്റിലാപ്പോള്‍ ആരോപണങ്ങള്‍

അറസ്റ്റിലാപ്പോള്‍ ആരോപണങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് കൂടുതല്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. എന്നാല്‍ ഡി സിനിമാസിനെ കുറിച്ച് നേരത്തേയും ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

കലാഭവന്‍ മണിയുമായും

കലാഭവന്‍ മണിയുമായും

ചാലക്കുടിയില്‍ ദിലീപ് തുടങ്ങിയ തീയേറ്റര്‍ കോംപ്ലക്സില്‍ കലാഭവന്‍ മണിക്കും പങ്കാളിത്തം ഉണ്ടാകും എന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിഎം സിനിമാസ് എന്നായിരിക്കും പേരെന്ന് കലാഭവന്‍ മണി തന്നെ പലരോടും പറഞ്ഞതായും വാര്‍ത്തകള്‍ വന്നു. ഇതേ തുടര്‍ന്നാണ് മണിയുടെ മരണത്തിലും ദിലീപിന്‍റെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉയര്‍ന്നത്.

English summary
Chalakkudy Municipality Decides to Shut Down Dileep's D Cinemas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X