മൂന്നു രാജ്യങ്ങളുടെ വിസ... തൃശൂര്‍ കൊലക്കേസിലെ പ്രതി രാജ്യവിട്ടു? ലുക്കൗട്ട് നോട്ടീസ് ഉടന്‍
നാലംഗ ക്വട്ടേഷന്‍ സംഘത്തെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു
ചാലക്കുടി: തൃശൂരില്‍ ഭൂമിടിയപാടുകാരനായ രാജീവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി രാജ്യം വിട്ടെന്നു സംശയം. അങ്കമാലി സ്വദേശിയായ ചക്കര ജോണിയെയാണ് കാണാതായത്. സംഭവത്തിലെ മുഖ്യ സൂത്രധാരനും ജോണിയാണെന്നാണ് പോലീസിനു ലഭിച്ച വിവരം. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ ജോണിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ജോണിക്കു മൂന്നു രാജ്യങ്ങളുടെ വിസയുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയ, യുഇഎ, തായ്ലന്ഡ് രാജ്യങ്ങളുടെ വിസയാണ് ജോണിയുടെ പക്കലുള്ളത്. ജോണിക്കായി വിമാനത്താവളത്തില്‍ പോലീസ് ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നു പോലീസിനു സൂചന ലഭിക്കുന്നുണ്ട്.

പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവില്‍ നിന്നും തനിക്കു ഭീഷണിയുണ്ടെന്നു രാജീവ് മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റൂറല്‍ പോലീസ് മേധാവി യതീഷ് ചന്ദ്ര വ്യക്തമാക്കി.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications