കൊലക്കേസില്‍ ഉദയഭാനുവിന് പങ്കില്ല: പഠിച്ച് വച്ച മൊഴിയെന്ന് പോലീസ്, സഹകരിക്കുന്നില്ല
ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി ചക്കര ജോണിയും കൂട്ടാളിയും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. നേരത്തെ തന്നെ പഠിച്ചുവച്ച മൊഴിയാണ് ജോണി നല്‍കുന്നതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു പങ്കില്ലെന്നാണ് ജോണി പറയുന്നത്.
കൊലയ്ക്ക് പിന്നാലെ ഒളിവില്‍പ്പോയ ജോണിയും കൂട്ടാളി രഞ്ജിത്തും തിങ്കളാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിലായത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുതന്‍ എന്നൊരാളും അറസ്‌ററിലായി. സുതന്റെ കാറിലാണ് ഇവര്‍ വടക്കാഞ്ചേരിയിലെത്തിയത്.

ഉദയഭാനുവിന് പങ്കില്ല
സംഭവത്തില്‍ ഉദയഭാനുവിന് പങ്കില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നല്‍ കൊലയ്്ക്ക് പിന്നാല ഉദയഭാനുവിനെ വിളിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല.

ഗൂഢാലോചന കേസ്
ജോണിയും കൂട്ടാളി രഞ്ജിത്തും അറസ്റ്റിലായിരിക്കുന്നത് ഗൂഢാലോചലന കുറ്റത്തിനാണ്. ഗൂഢാലോചനയില്‍ മൂന്നു പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രതികള്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

തെളിവ് സഹിതം
തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് പലപ്പോഴും ഉത്തരം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കൊലയ്ക്ക് പിന്നാലെ
രാജീവ് കൊല്ലപ്പെട്ടതിന പിന്നാലെ തന്നെ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊല എന്നാണ് വിവരങ്ങള്‍. ഉദയഭാനുവില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് രാജീവ് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു












Click it and Unblock the Notifications