ബാങ്ക് കവർച്ച: സഹപാഠിയേയും പ്രതി പറ്റിച്ചു, കടം വാങ്ങിയ പണം തിരിച്ചുനൽകിയത് മോഷ്ടിച്ച പണത്തിൽ നിന്ന്
തൃശൂർ: കഴിഞ്ഞ ദിവസമാണ് തൃശൂരിലെ പോട്ടയിലെ ബാങ്കിൽ നിന്നും 15 ലക്ഷം മോഷ്ടിച്ച പ്രതി റിജോ ആന്റണി അറസ്റ്റിലായത്. കടം തീർക്കാനാണ് മോഷണം നടത്തിയത് എന്നാണ് ഇയാൾ പറഞ്ഞത്. മോഷണം നടത്തിയ 15 ലക്ഷത്തിൽ നിന്ന് റിജോ 2. 94 ലക്ഷം രൂപ സഹാപാഠിക്ക് നൽകിയിരുന്നു. ഇയാളിൽ നിന്നും കടം വാങ്ങി പണമാണ് റിജോ നൽകിയത്. എന്നാൽ റിജോയെ പോലീസ് പിടികൂടിയ വാർത്ത അറിഞ്ഞ സഹപാഠി പണവുമായി പോലീസ് സ്റ്റേഷനിൽ എത്തി പോലീസിന് പമം കൈമാറി. മോഷ്ടിച്ച പണമാണ് റിജോ തനിക്ക് തന്നതെന്ന് സഹപാഠിക്ക് അറിയില്ലായിരുന്നു.
അതേ സമയം റിജോ പറയുന്ന പല കാര്യങ്ങളിലും വൈരുധ്യമുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പണം മോഷ്ടിച്ച ശേഷം ഇയാൾ എന്ത് ചെയ്യുകയായിരുന്നു. സഹായത്തിന് ആരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ചോദിക്കും. തിരിച്ചറിയാതിരിക്കാൻ മങ്കി ക്യാപ് ഉപയോഗിച്ച സേഷം ഹെൽമെറ്റ് വെച്ചാണ് ഇയാൾ കവർച്ചയ്ക്ക് എത്തിയത്.

മോഷണത്തിന് മുൻപും ശേഷവും മൂന്ന് തവണ ഡ്രസ് മാറി. മോഷണ സമയത്ത് രണ്ടാമത് ഡ്രസ് മാറുമ്പോൾ ഗ്ലൗസ് വരെ ധരിച്ചിരുന്നു. ഫിംഗർ പ്രിന്റ് കിട്ടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
പോലീസ് അന്വേഷണം ചാലക്കൂടിയിവലും പരിസര പ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് പ്രതി പ്രതീക്ഷിച്ചില്ല. ആ ധൈര്യത്തലാണ് ഇയാൾ വീട്ടിൽ തന്നെ നിന്നത്. സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. അന്വേഷണം വഴി തെറ്റിക്കാൻ ഇയാൾ ഇടറോഡിലൂടെയാണ് സ്കൂട്ടർ ഓടിച്ചത്. നേരെയുള്ള വഴികളിലൂടെ പോയാൽ പിടിയിലാകുമെന്ന് മൂൻകൂട്ടിയാണ് ഇയാൾ ഇടറോഡ് തിരഞ്ഞെടുത്തത്.
പ്രധാന വഴികളിലെ സി സി ടി വി കളിൽ നിന്ന് ഒഴിഞ്ഞ് പ്രതി സഞ്ചരിച്ച ഊടുവഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്. ഈ ഊട് വഴികളിലെ ചില സി സി ടി വി ക്യാമറയിൽ ഇയാളുടെ മുഖം പതിഞ്ഞിരുന്നു. വീട് വളഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്. ഒരിക്കലും താൻ പിടിക്കപ്പെടില്ലെന്നായിരുന്നു കരുതിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications