Chalakudy Result 2024 - ചാലക്കുടി തിരഞ്ഞെടുപ്പ് ഫലം: മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ഒരേയൊരു ലക്ഷ്യം മുന്‍നിർത്തിയാണ് ജനകീയനും മുന്‍ മന്ത്രിയുമായ പ്രൊഫസർ രവീന്ദ്രനാഥിനെ എല്‍ ഡി എഫ് ചാലക്കുടിയില്‍ ഇറക്കിയത്. യു ഡി എഫ് അനുകൂല മണ്ഡലമാണെങ്കിലും ഇത്തവണ തങ്ങള്‍ ചാലക്കുടി തിരികെ പിടിക്കുമെന്ന് എല്‍ ഡി എഫ് അവകാശപ്പെടുന്നു. എന്നാല്‍ എല്‍ ഡി എഫ് അവകാശവാദങ്ങള്‍ എല്ലാം ഫലം വരുമ്പോള്‍ കാറ്റില്‍ പറക്കുമെന്നും സീറ്റ് ബെന്നി ബെഹനാന്‍ നിലനിർത്തുമെന്നും യു ഡി എഫ് നേതാക്കള്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ഇദ്ദേഹം പിടിക്കുന്ന വോട്ടുകള്‍ മത്സര ഫലത്തെ സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
71.94 ശതമാനമായിരുന്നു ചാലക്കുടിയിലെ പോളിങ്. കഴിഞ്ഞ തവണ 80.94 ശതമാനമായിരുന്നു പോളിങ്. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ട്വന്റി-ട്വന്റി സ്ഥാനാർത്ഥിയായി അഡ്വ. ചാർളി പോളും ശക്തമായ പ്രചരണവുമായി മത്സരം രംഗത്തുണ്ടായിരുന്നു.
ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.
കഴിഞ്ഞ തവണ 128996 വോട്ട് നേടിയ എ ആർ രാധാകൃഷ്ണന്‍ മണ്ഡലത്തിലെ ബി ജെ പി വോട്ട് ആദ്യമായി ഒരു ലക്ഷം കടത്തിയിരുന്നു
Jun 04, 2024, 5:20 am IST
2019 ലെ തിരഞ്ഞെടുപ്പില്‍ 132274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് മണ്ഡലം തിരികെ പിടിച്ചു. ബെന്നി ബഹനാന് 473444 വോട്ടും ഇന്നസെന്റിന് 341170 വോട്ടുമായിരുന്നു ലഭിച്ചത്.
5:20 AM, 4 Jun