കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍പ്പുവിളിയും ആരവങ്ങളും ഓളപ്പരപ്പില്‍ അലയടിക്കും: ചമ്പക്കുളം വള്ളകളിയുടെ ഐതിഹ്യത്തിലേക്ക്

  • By Ajmal Mk
Google Oneindia Malayalam News

കേരളത്തിന്റെ ലോകശ്രദ്ധയാകര്‍ഷിച്ച ജലോത്സവമാണ് വള്ളംകളി. പല തരത്തിലുള്ള വള്ളങ്ങള്‍ ഉപയോഗിച്ചുള്ള വള്ളം കളിയില്‍ പേരുകേട്ടത് ചുണ്ടന്‍ വള്ളമാണ്. കേരളത്തിന്റെ ഒരു പ്രധാനവിനോദ സഞ്ചാര ആകര്‍ഷണവുമാണ് ഇന്ന് വള്ളംകളി. കേരള സര്‍ക്കാര്‍ വള്ളം കളിയെ ഒരു കായിക ഇനവുമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉതൃട്ടാതി വള്ളംകളി, നെഹ്‌റു ട്രോഫി വള്ളംകളി, കല്ലട ജലോത്സവം, ചമ്പക്കുളം മൂലം വള്ളംകളി, പ്രസിഡന്‍സ് ട്രോഫി വള്ളംകളി,പായിപ്പാട് ജലോത്സവം എന്നിവയാണ് കേരളത്തിലെ പ്രധാന വള്ളംകളികള്‍. ഇതില്‍ തന്നെ ഏറ്റവും പ്രധാമ്പപെട്ടതാണ് ചമ്പക്കുളം മൂലം വള്ളംകളി. ആറന്മുള വളളംകളി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വള്ളം കളിയാണ് ചമ്പക്കുളം വള്ളംകളി.

1545 ല്‍

1545 ല്‍

മറ്റു വള്ളംകളികളെല്ലാം സാധാരണയായി ഓണത്തോട് അനുബന്ധിച്ച് നടത്തപ്പെടുമ്പോള്‍ ചമ്പക്കുളം വള്ളംകളി മിഥുനമാസത്തിലാണ് നടത്തുന്നത്. ചമ്പക്കുളം വള്ളം കളിയോടെയാണ് കേരളത്തിലെ മത്സര വള്ളം കളിക്ക് തുടക്കമാകുക.മിഥുനത്തിലെ മൂലം നാളില്‍ നടക്കുന്ന വള്ളംകളിയായതിനാലണ് ചമ്പക്കുളം മൂലം വള്ളംകളി എന്ന പേര് വന്നത്. പമ്പാനദിയില്‍ അറങ്ങേറുന്ന ഈ വള്ളംകളി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ക്രിസ്തു വര്‍ഷം 1545 ല്‍ ,കൊല്ലവര്‍ഷം 990 ആല്‍ ആണ് മൂലം വള്ളം കളി ആരംഭിച്ചത്.

ഐതിഹ്യം

ഐതിഹ്യം

മൂലം വള്ളംകളിക്ക് പിന്നില്‍ ചരിത്രപ്രാധാന്യമുള്ള ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്.
ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണന്‍ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയില്‍ ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു മുന്‍പ് വിഗ്രഹം ശുഭകരം അല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിനു പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും രാജാവ് പറഞ്ഞു.

വിശ്വാസം

വിശ്വാസം

കുറിച്ചിയിലെ വിഗ്രഹം അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകള്‍ നടത്തുവാനും തീരുമാനിച്ചു. .പിറ്റേദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കാനായി നിറപ്പകിട്ടാര്‍ന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങള്‍ എത്തിച്ചേര്‍ന്നു. വള്ളങ്ങളുടെ വര്‍ണാഭാമായ ഘോഷയാത്രയായിരുന്നു വിഗ്രഹത്തെ അനുഗമിച്ചത്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും ഇന്നും ഈ ചടങ്ങ് പഴയ പ്രൗഡിയോടെ തന്നെ പുനരവതരിക്കപ്പെടുന്നു.

ജൂണ്‍ 28 ന്

ജൂണ്‍ 28 ന്

വള്ളത്തില്‍ പ്രത്യേകമായി കെട്ടിയുണ്ടാക്കുന്ന പ്രതലതത്തില്‍ നാടന്‍ കാലാരുപങ്ങല്‍ അവതരിപ്പിക്കുന്നവും ജലത്തിലൂടെയുള്ള വര്‍ണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാര്‍ന്ന രൂപങ്ങളും ദൃശ്യങ്ങലും കാണികള്‍ക്ക് നയനമനോഹരമായ ദൃശ്യവിരുന്നൊരുക്കുന്നു. വര്‍ണാഭമായ ഈ ഘോഷയാത്രക്ക് ശേഷമാണ് വള്ളംകളി മത്സരം നടക്കുകുക. ഈ വര്‍ഷത്തെ വള്ളംകളി ജൂണ്‍ 28 നാണ് നടക്കുന്നത്. വള്ളംകളിക്കും ഘോഷയാത്രക്കുമുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ചമ്പക്കുളത്ത് തുടങ്ങിക്കഴിഞ്ഞു

English summary
Champakulam Moolam Boat Race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X