Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്റു ട്രോഫി:ചന്പക്കുളം പുത്തന്‍ ചുണ്ടന്‍ ജേതാവ്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കൈനകരി യുണൈറ്റഡ് ബോട്ട് ക്‌ളബ്ബ് തുഴഞ്ഞ ചമ്പക്കുളം പുത്തന്‍ ചുണ്ടന്‍ ജേതാവായി. ഹാട്രിക് വിജയം തേടിയിറങ്ങിയ കൈനകരി ഫ്രീഡം ബോട്ട് കഌബ്ബിന്റെ ശ്രീഗണേശനെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മറികടന്നായിരുന്നു ചമ്പക്കുളം ജേതാക്കളായത്.

4.37.11 മിനിട്ടില്‍ ആണ് ചമ്പക്കുളം ഫിനിഷ് ചെയ്തത്. രണ്ടാമതെത്തിയ ശ്രീഗണേശന്‍ 4.39.23 മിനിട്ടിലാണ് ഫിനിഷ് ചെയ്തത്.കൊല്ലം ജീസസ് ബോട്ട് കഌബിന്റെ ഇല്ലിക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനത്ത് (4.41.12 മിനിട്ട്) എത്തിയത്.

Nehru Trophy

ആലപ്പുഴ പുന്നമട ബോട്ട് കഌബ്ബിന്റെ പായിപ്പാടന്‍ (4.43.27 മിനിട്ട് )നാലാമതെത്തി. ലൂസേഴ്‌സ് ഫൈനലില്‍ കുമരകം ഹോട്ട് കഌബ്ബിന്റെ വെള്ളംകുളങ്ങരയാണ് ഒന്നാമതെത്തിയത്. കുമരകം വേമ്പനാട് ബോട്ട് കഌബ്ബിന്റെ ആനാരി രണ്ടാമതും കോട്ടയം തിരുവാര്‍പ്പ് ബോട്ട് കഌബ്ബിന്റെ ജവഹര്‍തായങ്കരി മൂന്നാമാതും എറണാകുളം ചേപ്പനം സെന്റ് സെബാസ്റ്റ്യന്‍സ് ബോട്ട് കഌബ്ബിന്റെ കാരിച്ചാല്‍ നാലാമതും എത്തി.

ജലമേളയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് നിര്‍വഹിച്ചി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്‍ സമ്മാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+