കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ചെലവിട്ട് നിര്‍മിച്ച ചമ്രവട്ടം പദ്ധതി ചോര്‍ന്നുതന്നെ; വേനലില്‍ നാട്ടുകാര്‍ ഉപ്പുവെള്ളം കുടിക്കും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ചമ്രവട്ടം ജലസംഭരണിയുടെ ചോര്‍ച്ച അടയ്ക്കാത്തതിനാല്‍ ഈ വര്‍ഷവും ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. 16 പഞ്ചായത്തുകള്‍ക്കും തിരൂര്‍, പൊന്നാനി നഗരസഭകളിലെ ജനങ്ങള്‍ക്കും ഏതുകാലത്തും യഥേഷ്ടം കുടിവെളളം ഉറപ്പുവരുത്താന്‍ ഇതുമാത്രം മതിയായിരുന്നു. 12000ത്തില്‍പരം ഹെക്ടര്‍ കൃഷിയിടത്തില്‍ ജലസേചനവും ലഭ്യമാവുമായിരുന്നു.പക്ഷെ ജലസംഭരണി ചോരുന്നതിനാല്‍ ഇത്തവണയും ഉപ്പുവെളളം കുടിക്കാനാണ് യോഗം.

ലെനിന്‍ തീവ്രവാദി, പ്രതിമ പാര്‍ട്ടി ഓഫീസില്‍ വെച്ച് ആരാധിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമിലെനിന്‍ തീവ്രവാദി, പ്രതിമ പാര്‍ട്ടി ഓഫീസില്‍ വെച്ച് ആരാധിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

നിളയില്‍ വെളളം കുറയുന്നതോടെ വേലിയേറ്റ സമയത്ത് അറബിക്കടലില്‍ നിന്ന് ഉപ്പുവെളളം പൊന്നാനി അഴിമുഖം വഴിയെത്തും. നവംബറോടെ പുഴയില്‍ ചമ്രവട്ടത്ത് ഷട്ടറിട്ടാല്‍ ഉപ്പുവെളളം തടയാനാകും. ചമ്രവട്ടത്തുനിന്ന് അഴിമുഖത്തേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമാണുളളത്. നിലവില്‍ ഇവിടങ്ങളില്‍ ഉപ്പുവെളളം കയറിത്തുടങ്ങിയിട്ടുണ്ട്. വേനല്‍ ശക്തമാകുന്നതോടെ ഇതിന്റെ തോതും കൂടും. ഇതോടെ നിളയിലെ കുടിവെളള പദ്ധതികളിലൂടെ ലഭിക്കുന്ന വെളളത്തിനും ഉപ്പുരസമാവും.

chamravattom

പൊന്നാനി, തിരൂര്‍ താലൂക്കുകളിലെ തീരപ്രദേശങ്ങളില്‍ വേനലായാല്‍ ഉപ്പുവെളളം മാത്രമാണ് ലഭിക്കുക. കായലും കനാലുമുളള പ്രദേശമായതിനാല്‍ കിഴക്കന്‍ മേഖലകളില്‍ വേനലായാല്‍ വെളളത്തിന് കടുത്ത പുളിരസമാണ്. പണം നല്‍കിയും മറ്റും ടാങ്കറുകളില്‍ വെളളമെത്തിച്ചാണ് ജനജീവിതം മുന്നോട്ടുപോവുന്നത്

2012ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നത് ഇടതുഭരണകാലത്താണ്
കമ്മീഷന്‍ ചെയ്ത് ആദ്യവര്‍ഷം തന്നെ ഏപ്രണിന് താഴെ ചോര്‍ച്ച കണ്ടു. ഇതു താത്ക്കാലികമായി പരിഹരിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം കൂടുതല്‍ ചോര്‍ച്ച വന്നതോടെ ഷട്ടറുകളിട്ട് വെളളം തടഞ്ഞുനിറുത്തായില്ല . കഴിഞ്ഞ 6 വര്‍ഷമായി പദ്ധതി കുടിവെളളത്തിനോ ജലസേചനത്തിനോ പ്രയോജനപ്പെടുത്താനായിട്ടില്ല.

വെളളം കിട്ടാന്‍ ഇനിയും വേണം കോടികള്‍
ഷട്ടറുകളിലെ ചോര്‍ച്ച ഗുരുതരമായതോടെ പദ്ധതി തീര്‍ത്തും പാളിപ്പോയി. ഇതിന് പരിഹാരം കണ്ടെത്താന്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിരുന്നു. പുഴയ്ക്ക് സമാന്തരമായി ഷീറ്റ് പൈലിംഗ് അടക്കമുളള നിര്‍ദ്ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവച്ചത്. 22 കോടിയോളം രൂപ ചെലവാകും.ചോര്‍ച്ചയടയ്ക്കാനുള്ള ഫണ്ട് ഓരോ ബജറ്റിലും അനുവദിക്കുന്നുണ്ടെങ്കിലും പരിഹാരം മാത്രം ഉണ്ടായിട്ടില്ല.

കർദ്ദിനാൾ രാജാവല്ല! മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്കർദ്ദിനാൾ രാജാവല്ല! മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്

ദളിതർക്കെതിരെ സംഘപരിവാർ; കുറവരും പറയരും പുലയരും അമ്പലത്തിൽ കയറേണ്ടെന്ന് നോട്ടീസ്!ദളിതർക്കെതിരെ സംഘപരിവാർ; കുറവരും പറയരും പുലയരും അമ്പലത്തിൽ കയറേണ്ടെന്ന് നോട്ടീസ്!

English summary
chamravattam water reservoir plan lost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X