കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായ്ക്ക് സ്വാഗതമോതി ചന്ദ്രികയിൽ ഫുൾ പേജ് പരസ്യം...!!'മോദിയെ കളിയാക്കിയവർക്ക് മിണ്ടാട്ടമില്ലെ...?'

മൂന്ന് ദിവസത്തെ ബഹറൈന്‍ സന്ദര്‍ശനത്തിലാണ് പിണറായി വിജയന്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിന്‌റെ പുതിയ മിഡില്‍ ഈസ്റ്റ് എഡിഷനിലെ പത്രത്തിന് ഒരു പ്രത്യേകത ഉണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയെന്‌റെ ഫുള്‍പേജ് പരസ്യമാണ് പത്രത്തിന്‌റെ മുന്‍ പേജില്‍ ഉള്ളത്. ഗള്‍ഫ് സന്ദര്‍ശനത്തിന് പോയ കേരള മുഖ്യന്‌റെ ഫുള്‍ പേജ് പരസ്യം കൊടുത്തത് ആരാണെന്ന് അറിഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാകും.

നേരത്തെ ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ കൊടുത്തപ്പോൾ കളിയാക്കിയവർക്ക് ഇപ്പോൾ ഒന്നും പറയാനില്ലെ എന്നാണ് ബിജെപിക്കാരുടെ ചോദ്യം.

മുഖ്യന്‌റെ ബഹറൈന്‍ സന്ദര്‍ശനം

മൂന്ന് ദിവസത്തെ ബഹറൈന്‍ സന്ദര്‍ശനത്തിലാണ് പിണറായി വിജയന്. കിരീടാവകാശി സല്‍മാന്‍ ബിന്‍ അഹമ്മദുമായി പിണറായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. പ്രമുഖ വ്യവസായികളായ എം എ യൂസഫലിയ്ക്കും, രവി പിള്ളയ്ക്കും ഒപ്പമാണ് പിണറായി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ കണ്ടത്.

ബഹറൈനുമായി നല്ല ബന്ധം

കേരളവുമായി എല്ലാ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് ബഹറൈന്‍ ഭരണാധികാരികള്‍ അറിയിച്ചതായി പിണറായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. മാനവ വിഭവശേഷി വികസനം, ആയുര്‍വേദം, ആരോഗ്യം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.

പരസ്യത്തിന് പിന്നില്‍

പിണറായിയുടെ ഫുള്‍ പേജ് പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെടി റബീയുള്ളയാണ് പരസ്യം നല്‍കിയിരിക്കുന്നത്.

സ്വാഗതം

ഡോ. റബീയുള്ള ഏറെ ആദരിക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന കേരളത്തിന്‌റെ ആദരണീയനായ മുഖ്യമന്ത്രിക്ക് സ്വാഗതമോതി കൊണ്ടാണ് ചന്ദ്രികയിലെ പരസ്യം. പവിഴ ദ്വീപുകളുടെ നാടായ ബെഹ്‌റെനിലേക്ക് പിണറായിക്ക് സ്‌നേഹാദരങ്ങളോടെ സ്വാഗതം എന്ന് എഴുതിയിരിക്കുന്നു. ഒപ്പം ഡോ. റബീയുള്ളയുടെ ഫോട്ടോയും.

സാമ്യം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തോടൊപ്പം ജിയോയുടെ പരസ്യം വന്നത് ഓര്‍ക്കുന്നില്ലെ... അതിനോടാണ് പിണറായിയുടെ പരസ്യത്തെ സോഷ്യല്‍ മീഡിയയില്‍ ഉപമിച്ചിരിക്കുന്നത്.

പിണറായിയുടെ ഫോട്ടോ ഉപയോഗിച്ച് ഡോ. റബീയുള്ള തനിക്കും സ്ഥാപനത്തിനും വേണ്ടി പ്രചരണം നടത്തുകയാണെന്ന് ആരോപിക്കുന്നവരും ഉണ്ട്. നേരത്തെ മോദിയുടെ ചിത്രം വന്നപ്പോള്‍ കുറ്റപ്പെടുത്തിയ സിപിഎംകാര്‍ക്ക് ഇപ്പോള്‍ എന്താ പറയാനുള്ളതെന്നാണ് ബിജെപിക്കാര്‍ ചോദിക്കുന്നത്.

English summary
Chandrika Middle East edition published full page ad of Pinarayi Vijayan, Picture goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X