Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കനത്തമഴ; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ മെയ് ആറ് മുതല്‍ എട്ട് വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിയോടുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുണ്ടെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

13 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. ഇതിനാല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേകം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Heavy Rain

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ താരതമ്യേന നല്ല മഴ പെയ്യുന്നുണ്ട്. മിന്നലേറ്റ് നിരവധി പേര്‍ മരിക്കുകയും ചെയ്തു.

മലയോര മേഖലകളില്‍ ഉരുള്‍ പൊട്ടലിന് സാധ്യതയുണ്ടെന്നാണ് നിഗമനം. അതിനാല്‍ വിനോദ സഞ്ചാരികളെ മലയോര പ്രദേശങ്ങളിലേക്ക് പ്രവേശിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിന്നല്‍ പ്രളത്തിന് സാധ്യതയുള്ളതിനാല്‍ പുഴയില്‍ ഇറങ്ങുന്നതും വിലക്കിയിട്ടുണ്ട്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ ആഴക്കടലിലേക്ക് കടക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.

കന്യാകുമാരിക്ക് തെക്ക് ഭാഗത്ത് രൂപമെടുത്ത ന്യൂന മര്‍ദ്ദമാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റത്തിന് കാരണം. വടക്കന് കേരളത്തില്‍ മഴ ശക്തമായേക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+