Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വീണ്ടും മഴ; തകർത്ത് പെയ്യും; 4 ജില്ലകളിൽ യെല്ലോ അലേർട്ട്, മോശം കാലവസ്ഥയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കാസർ​ഗോഡ് ജില്ലയിലാണ് യെല്ലോ അലേർട്ട്.

18ാം തിയതി കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 19 ന് മലപ്പുറം, കോഴിക്കോട്, കാസർ​ഗോഡ്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

rain

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

17ാം തിയതി മുതൽ 19ാം തിയതി വരെ കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശിയിടിക്കാനുള്ള സാധ്യത ഉണ്ട്. കാലസ്ഥ മോശമാകാനും സാധ്യത.

പ്രത്യേക ജാ​ഗ്രതാ നിർദ്ദേശമുണ്ട്. 15ന് ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെ വേ​ഗത്തിൽ കാറ്റടിക്കാൻ സാധ്യത. ചില അവസരങ്ങളശിൽ വേ​ഗത മണിക്കൂറിൽ 55 മീറ്റർ വരെ ആകാനും സാധ്യത ഉണ്ട്.

16ാം തിയതിയും 17ാം തിയതിയും ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറാൻ ബം​ഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ അത് മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേ​ഗതയിൽ വീശാനും സാധ്യത.

18ാം തിയതിയും 19ാം തിയതിയും ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന് ഉള്ള തെക്കൻ ആർഡമാൻ കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നീ ഇടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉണ്ട്. ജാ​ഗ്രത വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+