കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല; ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിയില്‍ ചാന്‍സലറും ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ചാന്‍സലറുടെ പ്രീതി എന്ന് പറയുന്നത് വ്യക്തിപരമല്ല എന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല എന്നും ഹൈക്കോടതി പറഞ്ഞു.

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടത് എന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിന്റേത് ആണ് വിമര്‍ശനം.

wd

അഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനംഅഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനം

സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ സെനറ്റ് അംഗങ്ങള്‍ ചാന്‍സലര്‍ക്കെതിരെ ഉന്നയിച്ചു. തില്‍ ഗവര്‍ണറുടെ കത്തിടപാടുകളും മറ്റും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചാന്‍സലര്‍ക്കെതിരെ കോടതി വിമര്‍ശനം നടത്തിയത്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടത് എന്നും വ്യക്തിയെ ഇഷ്ടമല്ലെന്ന കാരണത്താല്‍ പ്രീതി പിന്‍വലിക്കാനാകില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകുംകേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകും

അതേസമയം സര്‍വകലാശാല സെനറ്റിനും കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റു. പുതിയ വൈസ് ചാന്‍സലറെ നിയമിക്കാന്‍ സെനറ്റിന് ഉദ്ദേശമില്ല എന്നാണ് മനസിലാകുന്നത് എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ച് കോടതിക്ക് മാത്രമേ ആശങ്കയുള്ളു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അവകാശപ്പെട്ടു. മറ്റൊരു കക്ഷിയും വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍
ചാന്‍സലറുടെ തീരുമാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യാനാവുക എന്ന് സെനറ്റ് അംഗങ്ങളോട് ഹൈക്കോടതി ചോദിച്ചു. ചാന്‍സലറാണ് സെനറ്റ് അംഗങ്ങളെ നിയമിച്ചത് എന്നും ചാന്‍സലറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ രാജിവയ്ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ പുറത്താക്കിയതിനെതിരായാണ് അംഗങ്ങള്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ നേരത്തേയും കോടതി വാദം കേട്ടിരുന്നു.

English summary
chancellors pleasure is not personal says High Court to Arif Muhammad Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X