കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ചത്തെ ഹർത്താൽ മതതീവ്രവാദികള്‍ ഏറ്റെടുക്കാന്‍ സാധ്യത.. അക്രമമുണ്ടായേക്കുമെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ദളിത് സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് കേരളത്തില്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക ആക്രമങ്ങള്‍ നടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് പ്രത്യേക പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശം ഇന്റലിജന്‍സ് വിഭാഗം പോലീസ് മേധാവിക്ക് കൈമാറും. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന വ്യാപക ഹര്‍ത്താല്‍ മതതീവ്രവാദികള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നുമാണ് ഡിജിപിക്ക് നിര്‍ദേശം കൈമാറുക.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാര്‍ ദളിത് ഭാരതബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഹര്‍ത്താലിനുള്ള ആഹ്വാനം. പട്ടികജാതി- പട്ടികവര്‍ഗ പീഡന വിരുദ്ദ നിയമം ദുര്‍ബലപ്പെടുത്തിയതിന് എതിരെയാണ് രാജ്യത്തെ ദളിത് സംഘടനകള്‍ ഭാരതബന്ദ് നടത്തിയത്.

harthal

തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചേരമ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ദളിത് ഹ്യൂമന്‍ റൈറ്റ് മൂവ്‌മെന്റ് അടക്കമുള്ള സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും സര്‍വ്വീസ് നടത്തുമെന്നുമാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനം. വ്യാപാര വ്യവസായ ഏകോപന സമിതിയും ഹര്‍ത്താലിന് പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?

കൊട്ടേഷൻ സംഘത്തിലെ ഒരാൾ നർത്തകിക്ക് വേണ്ടപ്പെട്ടയാൾ! രാജേഷ് കൊലക്കേസിൽ പോലീസ് നക്ഷത്രമെണ്ണുന്നുകൊട്ടേഷൻ സംഘത്തിലെ ഒരാൾ നർത്തകിക്ക് വേണ്ടപ്പെട്ടയാൾ! രാജേഷ് കൊലക്കേസിൽ പോലീസ് നക്ഷത്രമെണ്ണുന്നു

English summary
Chances of violence in Dalit Harthal on Monday, Says intelligence report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X