കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികൾ ഒന്നുകൊണ്ടും ഭയക്കണ്ട!!! വരുന്നു ചണ്ഡിക യാഗം!!! സുപ്രീം കോടതി വിധിയെ പോലും സ്വാധീനിക്കും!

Google Oneindia Malayalam News

കണ്ണൂര്‍: ശബരിമല വിവാദത്തില്‍ പുന:പരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് ആണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അന്ന് ഇക്കാര്യങ്ങളില്‍ എല്ലാം ഒരു അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിലെ വിധി തന്നെ നിലനിര്‍ത്താന്‍ ആണ് സുപ്രീം കോടതി തീരുമാനിക്കുന്നത് എങ്കില്‍ എന്ത് ചെയ്യും എന്നത് പ്രതിഷേധക്കാരെ സംബന്ധിച്ച് വലിയ ചോദ്യമാണ്. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ എന്തെങ്കിലും വസ്തുതാപരമായ പിഴവുണ്ടെങ്കില്‍ മാത്രമേ പുന:പരിശോധന ഹര്‍ജി വഴി എന്തെങ്കിലും മാറ്റമുണ്ടാകാന്‍ സാധിക്കൂ.

ഇത്രയൊക്കെ പ്രതിഷേധം ഉണ്ടാക്കിയിട്ടും ശബരിമലയില്‍ സ്ത്രീകള്‍ കയറുകതന്നെ ചെയ്തു. ഹര്‍ത്താല്‍ നടത്തിയിട്ടും ഒരു കാര്യവും ഉണ്ടായില്ല. പിന്നെന്താണ് പോംവഴി? അപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ഒരു ചര്‍ച്ച ഉയര്‍ന്നുവന്നത്... അതാണ് ചണ്ഡിക യാഗം. ഇത് ചെയ്താല്‍ പിന്നെ

പിന്നില്‍ സിത്ത്!

പിന്നില്‍ സിത്ത്!

സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക് ഹെറിട്ടേജ് എന്ന ഫേസ്ബുക്ക് പേജിലാണ് ഇത്തരം ഒരു ചര്‍ച്ച തുടങ്ങുന്നത്. റോഡില്‍ ഇറങ്ങി കടകള്‍ അടപ്പിച്ചത് കൊണ്ടോ ഹര്‍ത്താല്‍ നടത്തിയതുകൊണ്ടോ കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. കാര്യമുണ്ടാകണമെങ്കില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

അതിന് ചണ്ഡിക യാഗം

അതിന് ചണ്ഡിക യാഗം

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ചണ്ഡിക യാഗം മാത്രമാണ് പ്രതിവിധി എന്നാണ് ഇവര്‍ പറയുന്നു. ആസുരിക ശക്തികളെ തുരത്താന്‍ തങ്ങള്‍ക്കൊപ്പം ആരൊക്കെ ഉണ്ടാകും എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യം. ഒരുപാട് പേര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടും ഉണ്ട്.

ചെറിയ കളിയല്ല

ചെറിയ കളിയല്ല

ചണ്ഡിക യാഗം നടത്തുക എന്നത് ചെറിയ വിഷയം അല്ലെന്നാണ് ഇവര്‍ പറയുന്നത്. പ്രത്യേകിച്ചും ഈ വിഷയത്തില്‍. അതുകൊണ്ട് എല്ലാവരും കഴിയാവുന്ന രീതിയില്‍ പൂജാദ്രവ്യങ്ങള്‍ക്കായി സഹായം ചെയ്യാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്താണ് ചണ്ഡിക യാഗം

എന്താണ് ചണ്ഡിക യാഗം

കലിയുഗത്തിലെ രാഷ്ട്ര സുരക്ഷയ്ക്ക്, സമൂഹ സുരക്ഷയ്ക്കായി ചെയ്യുന്ന അതി വിശിഷ്ടമായ യാഗമാണ് ചണ്ഡിക യാഗം എന്നാണ് ഇവര്‍ പറയുന്നത്. ദേവി പ്രധാനമായ ഈ യാഗം ശബരിമല കോടതി വിധി അനുകൂലമാക്കാന്‍ വേണ്ടി കൂട്ടായ പ്രാര്‍ത്ഥനയോടെ സമര്‍പ്പിക്കുന്ന യാഗം ആണെന്നും അവകാശപ്പെടുന്നുണ്ട്.

യാഗം നടത്തി വിധി മാറ്റിക്കും... ഇല്ലെങ്കിലോ!

യാഗം നടത്തി വിധി മാറ്റിക്കും... ഇല്ലെങ്കിലോ!

യാഗം നടത്തി കോടതി വിധി മാറ്റിക്കാന്‍ പറ്റുമോ എന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നാണ് മറുപടി! വിധി മാറിയില്ലെങ്കില്‍ തന്ന പൈസ തിരിച്ചുകിട്ടുമോ എന്നും ചോദിക്കുന്നുണ്ട് ഇയാള്‍. അത്രയും ബുദ്ധിമുട്ടി താങ്കള്‍ സഹായിക്കേണ്ടെന്നാണ് സിത്തിന്റെ മറുപടി!

ഒമ്പത് ദിവസത്തെ യാഗം

ഒമ്പത് ദിവസത്തെ യാഗം

ആകെ ഒമ്പത് ദിവസമാണ് യാഗം നടത്തേണ്ടത്. കണ്ണൂരില്‍ ആയിരിക്കും യാഗം നടത്തുക എന്നാണ് പറയുന്നത്. മൂന്ന് ഭാഗങ്ങളായിട്ടാണത്രെ യാഗം നടത്തുന്നത്.

ഇങ്ങനെയാണ് അത്

ഇങ്ങനെയാണ് അത്

ആദ്യ മൂന്നുദിവസം ശത്രുഘാദിനി ബഗളാമുഖി മന്ത്ര സമേതം ചണ്ഡികാ യാഗവും 9 ആവര്‍ത്തി പാരായണവും

പിന്നീട് ഉള്ള മൂന്നു ദിവസം വാര്‍ത്താളി മന്ത്ര സമേത ചണ്ഡിക യാഗവും 9 ആവര്‍ത്തി പാരായണവും

പിന്നീടുള്ള മൂന്നു ദിവസം ഇന്ദ്രാക്ഷി മന്ത്ര സമേത ചണ്ഡിക യാഗവും 9 ആവര്‍ത്തി പാരായണവും

തുടര്‍ന്ന് മറ്റു ഉപാംഗ വിധികളും നടക്കും

ഫേസ്ബുക്ക് പോസ്റ്റ് കാണാം

ഇതാണ് സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക ഹെറിറ്റേജ് ചണ്ഡിക യാഗം സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ്.

English summary
Chandika Yagam to overcome Supreme Court's verdict on Sabarimala Women Entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X