'കേരളം രാജ്ഭവനിലേക്ക്'; എസ്ഡിപിഐ പ്രതിഷേധം സംഗമം ഇന്ന്!! ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മുഖ്യാതിഥിയാകും. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക,എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17ന് കാസര്‍ഗോഡ് നിന്നാരംഭിച്ച മാര്‍ച്ച് സംസ്ഥാനത്തെ 13 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് ഫെബ്രുവരി 1 ന് രാജ്ഭവനു മുമ്പിലെത്തുന്നത്. വൈകീട്ട് മൂന്നിന് കിഴക്കേക്കോട്ടയില്‍ നിന്ന് മാര്ച്ച് ആരംഭിക്കും. എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എംകെ ഫൈസസി പരിപാടി ഉദ്ഘാടനം ചെയ്യും.













Click it and Unblock the Notifications