ചന്ദ്രബോസ് വധം: മാധ്യമ പ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി
തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാധ്യമ പ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.
12 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര്‍ ഉള്‍പ്പെടുന്ന സാക്ഷിപ്പട്ടികയാണ് പ്രതിയായ നിസാം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ മാധ്യമ വിചാരണ നടന്നു എന്നും ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരെ വിസ്തരിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

എന്നാല്‍ കേസ് നീട്ടികൊണ്ട് പോകാനുള്ള പ്രതിഭാഗത്തിന്റെ ശ്രമമാണിതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
ചന്ദ്രബോസിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തൃശൂര്‍ ഗവ മെഡിക്കല്‍ കോളോജിലെ ഡോക്ടര്‍, ചന്ദ്രബോസിനെ ഇടിച്ചിടാന്‍ നിസാം ഉപയോഗിച്ച ഹമ്മറിന്റെ ടയര്‍ നിര്‍മിച്ച വിദഗ്ദ്ധര്‍, നിസാമിന്റെ വിഷാദ രോഗത്തിന് ചികിത്സിച്ചതായി പറയുന്ന ഡോക്ടര്‍മാര്‍ എന്നിവരെ ഡിസംബര്‍ 29, 30 തീയതികളില്‍ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications