കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബോസ് കൊലക്കേസ്; ഡിജിപിക്കെതിരായ അന്വേഷണത്തിന് സ്റ്റേ

  • By Gokul
Google Oneindia Malayalam News

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം അടക്കം ഒന്‍പത് പേര്‍ക്കെതിരെ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിജിലന്‍സ് കോടതിയുടെ തീരുമാനം തിടുക്കപ്പെട്ടുള്ളതാണെന്ന് ഹൈക്കോടതി വിലയിരുത്തി.

വസ്തുതകളും തെളിവുകളും വേണ്ടത്ര പരിശോധിക്കാതെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് കോടതി ഉത്തരവ്. വിജിലന്‍സ് കോടതിയുടേത് അധികാര ദുര്‍വിനിയോഗമാണെന്നും ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദുള്ള നിരീക്ഷിച്ചു.

bala-subramanian

വേണ്ടത്ര തെളിവുകളോ വസ്തുതകളോ ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് പ്രസക്തിയില്ല. ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നത് ചന്ദ്രബോസ് കേസിനെ ബാധിക്കുമെന്നും കോടതി പറഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഡി.ജി.പി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

തൃശൂര്‍ വിജിലന്‍സ് ജഡ്ജി കെ. ഹരിപാല്‍ ആണ് ഡിജിപിക്കും മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ സ്വദേശി ബിജു കൊച്ചുപോള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്. ഡി.ജി.പിയെ കൂടാതെ, തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബ്, പേരാമംഗലം സി.ഐ പി.സി. ബിജുകുമാര്‍, കണ്‍ട്രോള്‍ റൂം അഡിഷണല്‍ എസ്.ഐ കൃഷ്ണകുമാര്‍, ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്‍. ജയചന്ദ്രന്‍ പിള്ള, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനന്‍, രാജന്‍, തോമസ്, പ്രീത് എന്നിവര്‍ക്കെതിരെയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

English summary
Chandrabose murder case; High Court stays Vigilance probe against DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X