Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തി... മൊഴി മാറ്റിയ അനൂപ് സത്യം പറയുന്നു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ താന്‍ മൊഴി മാറ്റിപ്പറഞ്ഞത് ഭീഷണിയെ തുടര്‍ന്നെന്ന് ഒന്നാം സാക്ഷി അനൂപ്. നിസാം ചന്ദ്രബോസിനെ മര്‍ദ്ദിയ്ക്കുന്നത് കണ്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അനൂപ് കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയ്ക്ക് വിരുദ്ധമായിരുന്നു ഇത്.

പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ അത്തരത്തില്‍ മൊഴി നല്‍കിയത് എന്നായിരുന്നു വിശദീകരണം. ഇതേ തുടര്‍ന്ന് അനൂപ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് അനൂപ് ഒക്ടോബര്‍ 27 ന് കോടതിയില്‍ മൊഴി നല്‍കിയത്. ചന്ദ്രബോസിനെ നിസാം മര്‍ദ്ദിയ്ക്കുന്നത് കണ്ടിരുന്നു. നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴിമാറ്റിപ്പറഞ്ഞത് എന്നാണ് വിശദീകരണം.

അനൂപ്

അനൂപ്

ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷിയാണ് അനൂപ്. ചന്ദ്രബോസിനൊപ്പം ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇയാള്‍

ഞെട്ടിപ്പിച്ച് മൊഴിമാറ്റം

ഞെട്ടിപ്പിച്ച് മൊഴിമാറ്റം

മുമ്പ് മാധ്യമങ്ങളോട് പോലും തുറന്ന് പറഞ്ഞ കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അനൂപ് കോടതിയില്‍ നിഷേധിച്ചത്. നിസാം ചന്ദ്രബോസിനെ മര്‍ദ്ദിയ്ക്കുന്നത് കണ്ടില്ലെന്നായിരുന്നു മൊഴി. ഇതോടെ അനൂപ് കൂറുമാറിതായി കോടതി പ്രഖ്യാപിച്ചു.

ഭീഷണി?

ഭീഷണി?

നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതെന്നാണ് വിശദീകരണം.

ഭയം

ഭയം

താന്‍ രാത്രിയില്‍ ജോലി ചെയ്യുന്ന ആളാണ്. വീട്ടില്‍ ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാകൂ. ഭയം കൊണ്ടാണ് മൊഴിമാറ്റിപ്പറഞ്ഞതെന്നും അനൂപ് വ്യക്തമാക്കി.

കുറ്റബോധം

കുറ്റബോധം

കുറ്റബോധം കൊണ്ട് തനിയ്ക്ക് കഴിഞ്ഞ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. സത്യം പറയാന്‍ ഭാര്യയും നിര്‍ബന്ധിച്ചതായി അനൂപ് വ്യക്തമാക്കി.

കാര്‍ തിരിച്ചറിഞ്ഞു

കാര്‍ തിരിച്ചറിഞ്ഞു

നിസാം ചന്ദ്രബോസിനെ ആക്രമിയ്ക്കാന്‍ ഉപയോഗിച്ച കാര്‍ അനൂപ് തിരിച്ചറിഞ്ഞു.

പ്രോസിക്യൂഷന് ഭയം

പ്രോസിക്യൂഷന് ഭയം

ചന്ദ്ര ബോസ് വധക്കേസില്‍ കൂടുതല്‍ സാക്ഷികള്‍ മൊഴിമാറ്റിയേക്കാമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ത്‌ന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 സാക്ഷികള്‍ നിര്‍ണായകം

സാക്ഷികള്‍ നിര്‍ണായകം

ചന്ദ്ര ബോസിന്റെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. ആക്രമിയ്ക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ സാക്ഷി മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+