നിസാമിനെതിരെ കാപ്പ ചുമത്തി
തൃശൂര്‍: ശോഉഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊന്ന കേസിലെ പ്രതി നിസാമിനെതിരെ കാപ്പ ചുമത്തി. ജില്ലാ കളക്ടര്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാദ വ്യവസായി ആയ നിസാമിനെതിരെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 16 ല്‍പരം കേസുകള്‍ ഉണ്ടായെങ്കിലും എല്ലാം ഒത്തുതീര്‍പ്പാക്കിയിരുന്നു. ചന്ദ്രബോസിന്റെ വധമാണ് നിസാമിനെതിരെ കടുത്ത നടപടിയെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിശാന്തിനി ചുമതലയേറ്റതിന് ശേഷമാണ് കാപ്പ് ചുമത്തണം എന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. കാപ്പ ചുമത്തിക്കഴിഞ്ഞാല്‍ നിസാമിന് പിന്നെ ഉടന്‍ ജാമ്യം ലഭിക്കില്ല.
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് ആണ് കാപ്പ അന്നറിയപ്പെടുന്നത്. നിസാമിനെ രക്ഷിക്കാന്‍ ഉന്നത ഇടപെടലുകള്‍ നടക്കുന്നു എന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കാപ്പ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications