കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിനെ തൂക്കേണ്ടിയിരുന്നു... ഭാര്യമാത്രമല്ല, സര്‍ക്കാരും പറയുന്നു?

Google Oneindia Malayalam News

തൃശൂര്‍/തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാമിന് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. ക്രൂരമായ കൊലപാതകം ചെയ്ത നിസാമിന് വധശിക്ഷ തന്നെ ലഭിയ്ക്കണം എന്ന് പൊതുസമൂഹം ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല.

എന്നാല്‍ എഴുതപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ലേ കോടതിയ്ക്ക് ശിക്ഷ വിധിയ്ക്കാന്‍ കഴിയൂ. ആ പരിമിതിയ്ക്കുള്ളില്‍ നിന്ന് വലിയ ശിക്ഷ തന്നെ കോടതി വിധിച്ചിട്ടുണ്ട്. ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി 24 വര്‍ഷം കൂടി നിസാം തടവ് ശിക്ഷ അനുഭവിയ്ക്കണം.

കോടതിവിധിയില്‍ തൃപ്തയല്ലെന്നാണ് ചന്ദ്രബോസിന്റെ ഭാര്യ പ്രതികരിച്ചത്.

വധശിക്ഷ പ്രതീക്ഷിച്ചു

വധശിക്ഷ പ്രതീക്ഷിച്ചു

നിസാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയപ്പോള്‍ ചന്ദ്രബോസിന്റെ ഭാര്യ ഏറെ സന്തോഷവതിയായിരുന്നു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നിസാമിന് ലഭിയ്ക്കും എന്നാണ് അവര്‍ പ്രതീക്ഷിച്ചത്.

തൃപ്തിയില്ല

തൃപ്തിയില്ല

നിസാമിന് ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ തൃപ്തിയില്ലെന്നാണ് വിധി വന്നതിന് ശേഷം ചന്ദ്രബോസിന്റെ ഭാര്യ പ്രതികരിച്ചത്.

അപ്പീല്‍ പോകും

അപ്പീല്‍ പോകും

പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ മേല്‍ക്കോടതിയെ സമീപിയ്ക്കുമെന്നും ചന്ദ്രബോസിന്റെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിനും അതൃപ്തി

സര്‍ക്കാരിനും അതൃപ്തി

നിസാമിന് ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ സര്‍ക്കാരിനും അതൃപ്തിയുണ്ടെന്നാണ് കരുതേണ്ടത്. അത്തരത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.

സര്‍ക്കാരും അപ്പീലിന്?

സര്‍ക്കാരും അപ്പീലിന്?

ചന്ദ്ര ബോസ് വധക്കേസില്‍ നിസാമിന് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ അപ്പീല്‍ പോകുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിയ്ക്കും എന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്.

ശിക്ഷ പോര

ശിക്ഷ പോര

നിസാമിന് ലഭിച്ച ശിക്ഷ പോരെന്നാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ സാറ ജോസഫ് പ്രതികരിച്ചത്. ചന്ദ്രബോസിന്റെ കുടുംബത്തിന് പത്ത് കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നു. ഒരു കോടി രൂപ പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ നിയമത്തിന് കഴിഞ്ഞില്ലെന്നും സാറാ ജോസഫ് പ്രതികരിച്ചു.

English summary
Chandrbose Murder: Nizam's sentence is not enough, says Chandrabose's wife and Home Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X