നിസാം മാത്രമല്ല, ഭാര്യ അമലും കുടുങ്ങും... എങ്ങനെയെന്നല്ലേ
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിസാം ആയിരുന്നു ഒന്നാം പ്രതി. എന്നാല്‍ ഈ കേസില്‍ നിസാമിന്റെ ഭാര്യ അമലും കുടുങ്ങുമെന്ന് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
അമല്‍ കേസില്‍ നിസാമിന്റെ കൂട്ടുപ്രതി ആയിരുന്നില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ സാക്ഷി ആയിരുന്നു. പക്ഷേ കോടതിയിലെത്തിയപ്പോള്‍ കൂറുമായി. ഇതാണ് ഇപ്പോള്‍ അമലിനും വിനയായിരിയ്ക്കുന്നത്.

പ്രോസിക്യൂഷന്‍ സാക്ഷി
കേസില്‍ അമല്‍ നിസാം പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. എന്നാല്‍ അമല്‍ പിന്നീട് കളം മാറ്റി

മൊഴി മാറ്റി
കേസ് കോടതിയില്‍ എത്തിയപ്പോള്‍ പക്ഷേ അമല്‍ കാല് മാറ്. മൊഴി മാറ്റിപ്പറഞ്ഞു. സാക്ഷി കൂറുമാറിയതായി പിന്നീട് പ്രഖ്യാപിയ്‌ക്കേണ്ടി വന്നു.

കള്ള സാക്ഷി
കള്ള സാക്ഷി പറഞ്ഞതിന് അമലിനെതിരെ കേസ് എടുക്കാനാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്.

മറ്റ് രണ്ട് പേര്‍
നിസാമിനെ രക്ഷിയ്ക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തിന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയും നടപടിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

അമല്‍ സാക്ഷി
ചന്ദ്രബോസിനെ കാറില്‍ വലിച്ചിഴച്ച് കയറ്റി കൊണ്ടുപോകുമ്പോള്‍ അമലും കൂടെ ഉണ്ടായിരുന്നു. ഫ്‌ലാറ്റിനകത്തായിരുന്ന അമലിനെ നിസം ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു.












Click it and Unblock the Notifications