Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രബോസ് വധം: നിസാമിനെ രക്ഷിയ്ക്കാന്‍ മൊഴി മാറ്റങ്ങള്‍? ഒന്നാം സാക്ഷി മൊഴിമാറ്റി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെ രക്ഷിയ്ക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനെ സാധൂകരിയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കേസിലെ ഒന്നാം സാക്ഷിയായ അനൂപ് കോടതിയില്‍ മൊഴിമാറ്റി പറഞ്ഞിരിയ്ക്കുന്നു. നിസാം, ചന്ദ്രബോസിനെ മര്‍ദ്ദിയ്ക്കുന്നത് കണ്ടിട്ടില്ലെന്നാണ് അനൂപ് കോടതിയില്‍ പറഞ്ഞത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ അനൂപ് മാറ്റിപ്പറഞ്ഞിരിയ്ക്കുന്നത്.

 ഒന്നാം സാക്ഷി

ഒന്നാം സാക്ഷി

കേസിലെ ഒന്നാം സാക്ഷി ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ അനൂപ് ആണ്. ചന്ദ്രബോസിനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് അനൂപ്.

മര്‍ദ്ദിച്ചത് കണ്ടില്ല

മര്‍ദ്ദിച്ചത് കണ്ടില്ല

നിസാം ചന്ദ്ര ബോസിനെ മര്‍ദ്ദിയ്ക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് ഇപ്പോള്‍ കോടതിയില്‍ അനൂപ് മൊഴി നല്‍കിയിരിയ്ക്കുന്നത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ മാറ്റിയിരിയ്ക്കുന്നത്.

അനൂപിനും മര്‍ദ്ദനം

അനൂപിനും മര്‍ദ്ദനം

മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയപ്പോള്‍ അനൂപ് മറ്റൊരുകാര്യം കൂടി പറഞ്ഞിരുന്നു. നിസാം തന്നേയും മര്‍ദ്ദിച്ചു എന്നതായിരുന്നു അത്. ഇപ്പോള്‍ ആ മൊഴിയും മാറ്റിപ്പറഞ്ഞിരിയ്ക്കുകയാണ്.

ഒന്നാം സാക്ഷി നിര്‍ണായകം

ഒന്നാം സാക്ഷി നിര്‍ണായകം

ചന്ദ്രബോസിന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ സാക്ഷി മൊഴികള്‍ നിര്‍ണായകമാണ്.

കൂറുമാറ്റം

കൂറുമാറ്റം

കേസില്‍ ഒന്നാം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

പോലീസിന്റെ സമ്മര്‍ദ്ദം

പോലീസിന്റെ സമ്മര്‍ദ്ദം

പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ തെറ്റായ മൊഴി നല്‍കിയത് എന്നാണ് അനൂപ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ചന്ദ്രബോസിനെ രക്ഷിയ്ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കം മുതലേ ഉണ്ടായിരുന്നത് എന്ന് ആരോപണമുണ്ട്.

രക്ഷപ്പെടുമോ?

രക്ഷപ്പെടുമോ?

സാക്ഷി മൊഴികള്‍ അനുകൂലമല്ലെങ്കില്‍ നിസാമിനെതിരെയുള്ള കേസ് ദുര്‍ബ്ബലമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം

ഈ മാസം

നവംബര്‍ 30 നകം കേസില്‍ വിധിപറയണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. നേരത്തെ നിസാം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+