കല്‍ത്തുറുങ്കോ അതോ തൂക്കുകയറോ... നിസാമിന് മുന്നില്‍ ഒരു ദിനം മാത്രം
തൃശൂര്‍: ചന്ദ്ര ബോസ് വധക്കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാം കുറ്റാക്കാരനെന്ന് കോടതി കണ്ടെത്തിയിരിയ്ക്കുന്നു. കൊലപാതകം ഉള്‍പ്പെടെ ഒമ്പത് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.
ഇനി എന്ത്? നിസാം എന്ന ക്രൂരനായ മനുഷ്യന് എന്ത് ശിക്ഷയാകും ലഭിയ്ക്കുക. ക്രൂരമായ കൊലപാതകം നടത്തിയ കുറ്റത്തിന് കോടതി വധശിക്ഷ വിധിയ്ക്കുമോ? അതോ ജീവപര്യന്തത്തില്‍ ഒതുക്കുമോ?
നിസാം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷാ വിധി പറയുക ജനുവരി 21 നാണ്. കേരളം കാത്തിരിയ്ക്കുന്ന വിധി...

വിധി കേള്‍ക്കാന്‍
ചന്ദ്ര ബോസ് വധക്കേസില്‍ ശിക്ഷാ വിധി പറയാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. നിസാമിന് വധശിക്ഷ കിട്ടുമോ, അതോ ജീവപര്യന്തത്തില്‍ ഒതുങ്ങുമോ?

തൂക്കുകയര്‍ തന്നെ വേണം
നിസാമിന് പരമാധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണം എന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിന് കാരണവും ഉണ്ട്.

സമൂഹത്തിന് ഭീഷണി
നിസാം എന്ന വ്യക്തി സമൂഹത്തിന് തന്നെ ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് വധശിക്ഷ തന്നെ നല്‍കണം എന്നാണ് ആവശ്യം.

അപൂര്‍വ്വത്തില്‍ അപൂര്‍വ്വം
അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ് ആയി ചന്ദ്രബോസ് വധം പരിഗണിയ്ക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിയ്ക്കുകയാണെങ്കില്‍ ഒരുപക്ഷേ വധശിക്ഷ തന്നെ വിധിച്ചേയ്ക്കും.

അഞ്ച് കോടി
ചന്ദ്ര ബോസിന്റെ കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്ന ആവശ്യവും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാം യാദൃശ്ചികം
സംഭവിച്ചതൊന്നും താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്നാണ് അവസാനഘട്ടത്തില്‍ നിസാം കോടതിയില്‍ വാദിച്ചത്. എല്ലാം യാദൃശ്ചികമായിരുന്നത്രെ!

കൂട്ടുകുടുംബത്തിന്റെ കദനകഥ
തന്റേത് ഒരു കൂട്ടുകുടുംബമാണ്. കുടുംബത്തിന്റെ ഏക ആശ്രയം താന്‍ ആണ്. അതുകൊണ്ട് ശിക്ഷയില്‍ ഇളവ് വേണം എന്നാണ് നിസാമിന്റെ അഭ്യര്‍ത്ഥന.

കൊടും ക്രൂരത
നിസാം ചന്ദ്രബോസിനോട് ചെയ്തത് കൊടും ക്രൂരത തന്നെ ആയിരുന്നു. ക്രൂരമായ മര്‍ദ്ദനം, പിന്നീട് വണ്ടികൊണ്ട് ഇടിയ്ക്കല്‍, വീണ്ടും മര്‍ദ്ദനം. 18 ദിവസം ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ചന്ദ്രബോസ് മരിച്ചത്.

ഒരു വര്‍ഷം
2015 ജനുവരി 29 നാണ് ചന്ദ്രബോസിനെ നിസാം അതി ക്രൂരമായി മര്‍ദ്ദിച്ചത്. ആ സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ ഇനി വെറും ഒമ്പത് നാളുകള്‍ മാത്രമേ ഉള്ളൂ.

ശിക്ഷകാത്ത്
നിസാമിന് മുന്നില്‍ ഇനിയുള്ള മണിക്കൂറുകള്‍ ശിക്ഷയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ജീവപര്യന്തമോ വധശിക്ഷയോ..
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications