കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ത്തുറുങ്കോ അതോ തൂക്കുകയറോ... നിസാമിന് മുന്നില്‍ ഒരു ദിനം മാത്രം

Google Oneindia Malayalam News

തൃശൂര്‍: ചന്ദ്ര ബോസ് വധക്കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാം കുറ്റാക്കാരനെന്ന് കോടതി കണ്ടെത്തിയിരിയ്ക്കുന്നു. കൊലപാതകം ഉള്‍പ്പെടെ ഒമ്പത് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

ഇനി എന്ത്? നിസാം എന്ന ക്രൂരനായ മനുഷ്യന് എന്ത് ശിക്ഷയാകും ലഭിയ്ക്കുക. ക്രൂരമായ കൊലപാതകം നടത്തിയ കുറ്റത്തിന് കോടതി വധശിക്ഷ വിധിയ്ക്കുമോ? അതോ ജീവപര്യന്തത്തില്‍ ഒതുക്കുമോ?

നിസാം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷാ വിധി പറയുക ജനുവരി 21 നാണ്. കേരളം കാത്തിരിയ്ക്കുന്ന വിധി...

 വിധി കേള്‍ക്കാന്‍

വിധി കേള്‍ക്കാന്‍

ചന്ദ്ര ബോസ് വധക്കേസില്‍ ശിക്ഷാ വിധി പറയാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. നിസാമിന് വധശിക്ഷ കിട്ടുമോ, അതോ ജീവപര്യന്തത്തില്‍ ഒതുങ്ങുമോ?

തൂക്കുകയര്‍ തന്നെ വേണം

തൂക്കുകയര്‍ തന്നെ വേണം

നിസാമിന് പരമാധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിന് കാരണവും ഉണ്ട്.

സമൂഹത്തിന് ഭീഷണി

സമൂഹത്തിന് ഭീഷണി

നിസാം എന്ന വ്യക്തി സമൂഹത്തിന് തന്നെ ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് വധശിക്ഷ തന്നെ നല്‍കണം എന്നാണ് ആവശ്യം.

അപൂര്‍വ്വത്തില്‍ അപൂര്‍വ്വം

അപൂര്‍വ്വത്തില്‍ അപൂര്‍വ്വം

അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ് ആയി ചന്ദ്രബോസ് വധം പരിഗണിയ്ക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിയ്ക്കുകയാണെങ്കില്‍ ഒരുപക്ഷേ വധശിക്ഷ തന്നെ വിധിച്ചേയ്ക്കും.

 അഞ്ച് കോടി

അഞ്ച് കോടി

ചന്ദ്ര ബോസിന്റെ കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്ന ആവശ്യവും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാം യാദൃശ്ചികം

എല്ലാം യാദൃശ്ചികം

സംഭവിച്ചതൊന്നും താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്നാണ് അവസാനഘട്ടത്തില്‍ നിസാം കോടതിയില്‍ വാദിച്ചത്. എല്ലാം യാദൃശ്ചികമായിരുന്നത്രെ!

കൂട്ടുകുടുംബത്തിന്റെ കദനകഥ

കൂട്ടുകുടുംബത്തിന്റെ കദനകഥ

തന്റേത് ഒരു കൂട്ടുകുടുംബമാണ്. കുടുംബത്തിന്റെ ഏക ആശ്രയം താന്‍ ആണ്. അതുകൊണ്ട് ശിക്ഷയില്‍ ഇളവ് വേണം എന്നാണ് നിസാമിന്റെ അഭ്യര്‍ത്ഥന.

കൊടും ക്രൂരത

കൊടും ക്രൂരത

നിസാം ചന്ദ്രബോസിനോട് ചെയ്തത് കൊടും ക്രൂരത തന്നെ ആയിരുന്നു. ക്രൂരമായ മര്‍ദ്ദനം, പിന്നീട് വണ്ടികൊണ്ട് ഇടിയ്ക്കല്‍, വീണ്ടും മര്‍ദ്ദനം. 18 ദിവസം ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ചന്ദ്രബോസ് മരിച്ചത്.

ഒരു വര്‍ഷം

ഒരു വര്‍ഷം

2015 ജനുവരി 29 നാണ് ചന്ദ്രബോസിനെ നിസാം അതി ക്രൂരമായി മര്‍ദ്ദിച്ചത്. ആ സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ ഇനി വെറും ഒമ്പത് നാളുകള്‍ മാത്രമേ ഉള്ളൂ.

ശിക്ഷകാത്ത്

ശിക്ഷകാത്ത്

നിസാമിന് മുന്നില്‍ ഇനിയുള്ള മണിക്കൂറുകള്‍ ശിക്ഷയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. ജീവപര്യന്തമോ വധശിക്ഷയോ..

English summary
Chandrabose Murder: What will be the fate of Nizam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X