കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി കൈയ്യേറ്റം; ഇടുക്കിയില്‍ ജോയിസ് ജോര്‍ജിനെ രക്ഷിക്കാന്‍ സിപിഐ ശ്രമിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ഇടുക്കി: കൈയ്യേറ്റത്തിനെതിരെയും അഴിമതിക്കെതിരെയും കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് സിപിഐ ആവര്‍ത്തിച്ച് പറയുമ്പോഴും ഇടുക്കിയില്‍ ജോയിസ് ജോര്‍ജിനെിരെ മൃദു സമീപനം സ്വീകരിക്കുന്നത് വിവാദമാകുന്നു. ജോയിസ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമി കൈയ്യേറ്റമാണെന്ന് സബ് കളക്ടര്‍ പറയുമ്പോള്‍ ജോയിസ് ജോര്‍ജ് കൈയ്യേറ്റക്കാരനല്ലെന്നാണ് മന്ത്രിയുടെ വാദം.

ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!!
ആലപ്പുഴയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തിനെതിരെ ശക്തമായി നടപടി സ്വീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം ജോയിസ് ജോര്‍ജിനെ നിരപരാധിയായി വാഴ്ത്തിയത് ദുരൂഹത ഉണര്‍ത്തുന്നതാണ്. ജോയിസ് ജോര്‍ജിന്റെ ഭൂമി കൈയ്യേറ്റമാണെന്നതിന് തെളിവുള്ള പല രേഖകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

joice

എല്ലാ രേഖകള്‍ പരിശോധിക്കുന്നതിന് മുന്‍പ് മന്ത്രി എംപിയെ രക്ഷിക്കാനിറങ്ങിയത് ഇടുക്കിയിലെ സിപിഐ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് സൂചന. ഇടുക്കിയില്‍ നേരത്തെ തന്നെ കൈയ്യേറ്റക്കാര്‍ക്ക് അനുകൂല നിലപാടാണ് സിപിഐയുടേത്. സിപിഎമ്മും സിപിഐയു ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഇവരുടെ പ്രതിഷേധം തണുപ്പിക്കുക കൂടിയാകും ജോയിസ് ജോര്‍ജിനെ കുറ്റവിമുക്തനായി മന്ത്രി പ്രഖ്യാപിച്ചതിന്റെ ഉദ്ദേശമെന്ന് റിപ്പോര്‍ട്ടുണ്ട്. സിപിഐ സംസ്ഥാന നേതാക്കള്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ ജോയിസിനെ അനുകൂലിച്ചിരുന്നു.

English summary
CPI and Revenue minister E Chandrasekharan clean chit to Joice George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X