കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ 2: ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് ഉച്ചയ്ക്ക് വേർപെടും

Google Oneindia Malayalam News

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും. ഉച്ചയ്ക്ക് 12:45 നും 1:45 നും ഇടയിലായിരിക്കും ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും രണ്ടായി വേര്‍പെടുക. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെയായിരിക്കും ഈ വേര്‍പിരിയല്‍. ഉപഗ്രഹത്തിന്‍റെ അഞ്ചാമത്തെയും അവസാനത്തേയും ഭ്രമണപഥ മാറ്റം ഇന്നലെ നടന്നിരുന്നു.

തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്തുഷാര്‍ കേസില്‍ വന്‍ ട്വിസ്റ്റ്; കേസ് ആസൂത്രിതം? ചിലവ് 5 ലക്ഷം, നാസിലിന്‍റെ ശബ്ദരേഖ പുറത്ത്

ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരത്തുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോഴുള്ളത്. വിക്രം ലാന്‍ഡറുമാി വേര്‍പിരിഞ്ഞതിന് ശേഷം ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ തന്നെ തുടരും. ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നിർദ്ദിഷ്ട ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

chandrayaan-2

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാന്‍ -2 ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിക്കുന്നത്. ചന്ദ്രയാന്‍ -2 ദൗത്യത്തില്‍ ഒരു ഭ്രമണപഥം, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നു. ഉപഗ്രഹത്തിന്റെ ബാഹ്യ അന്തരീക്ഷം പഠിച്ച് ഭ്രമണപഥം ഒരു വര്‍ഷത്തോളം ചന്ദ്രനെ ചുറ്റും.

വഴങ്ങാതെ ജോസഫ്, രണ്ടില ചിഹ്നം നല്‍കില്ല?: ഔദ്യാര്യം വേണ്ടെന്ന് ജോസ്, ഇടത് സാധ്യത കൂടിയെന്ന് മാണിവഴങ്ങാതെ ജോസഫ്, രണ്ടില ചിഹ്നം നല്‍കില്ല?: ഔദ്യാര്യം വേണ്ടെന്ന് ജോസ്, ഇടത് സാധ്യത കൂടിയെന്ന് മാണി

റോവര്‍, ചന്ദ്ര ദക്ഷിണധ്രുവത്തിനടുത്തുള്ള സ്ഥലത്ത് 14 ഭൗമദിനങ്ങള്‍ ചുറ്റിക്കറങ്ങി ഉപരിതലവും ഉപ-ഉപരിതല പരീക്ഷണങ്ങളും നടത്തും. ചന്ദ്രയാന്‍ -2 ചന്ദ്രനില്‍ റോവര്‍ ഇറക്കുന്നതോടെ ലോകത്തിലെ നാലാമത്തെ രാജ്യമായും ചാന്ദ ദക്ഷിണധ്രുവ മേഖലയില്‍ 'സോഫ്റ്റ് ലാന്‍ഡിംഗ്' നടത്തുന്ന ലോകത്തിലെ ഏക രാജ്യമായും ഇന്ത്യ മാറും.

English summary
Chandrayaan-2: spacecraft set to release lunar lander Vikram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X