കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിരിച്ചെടുത്ത 10 കോടിയുടെ 10 ശതമാനം പോരെ മജീദ് സാഹിബേ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ'

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്; മൂന്നു മാസമായി ശമ്പളം ലഭിക്കാതായതോടെ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധം നടത്തുകയാണ്. കെ യു ഡബ്ല്യു ജെ, കെ എൻ ഇ എഫ് സംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. അതിനിടെ രൂക്ഷവിമർശനമാണ് മുസ്ലീം ലീഗ്‌ സൈബർ വിംങ്ങിന്റെ ചുമതലക്കാരനായ സയ്യിദ്‌ നൗഷാദ്‌ ബാഫക്കി തങ്ങൾ ഉയർത്തുന്നത് മേനേജ്മെന്റിനെതിരെ ഉയർത്തുന്നത്. പത്ത് കോടി രൂപയാണ് ഈയടുത്ത കാലത്ത് മുസ്ലിം ലീഗ് ചന്ദ്രിക കാംപെയിനിലൂടെ പിരിച്ചെടുത്ത്. ആ തുകയുടെ പത്ത് ശതമാനം തുക വരുമോ മജീദ് സാഹിബേ മുഴുവൻ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. പോസ്റ്റ് വായിക്കാം

 mjeed-1594643

ഈ പാവങ്ങളോട് ഇത് ചെയ്യരുത് Kpa Majeed സാഹിബേ ദിവസക്കൂലി ജീവനക്കാരെ
തൊഴിലാളി യൂണിയനുമായുള്ള മജീദ് സാഹിബിന്റെ ഈഗോയിൽ പെടുത്തി അവരെയും അവരുടെ കുടുംബത്തിനേയും പട്ടിണിക്കിടരുത്
പ്ലീസ് മുമ്പ് ഇതുപോലെ ജീവനക്കാർ സമരം ചെയ്തിട്ട് ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജീവനക്കാരേയും നിങ്ങളെയും അടക്കം വിളിച്ചിരുത്തി സംസാരിച്ചതിൽ മജീദ് സാഹിബ് ഉറപ്പു പറഞതായിരുന്നു
മുഴുവൻ കുടിശ്ശിക ശമ്പളവും തീർത്തു നൽകാമെന്ന്
അതിന്റെ അടിസ്ഥാനത്തിൽ #ചന്ദ്രിക ഏതാനും മാസത്തെ ശമ്പള കുടിശ്ശിക നൽകുകയും ചെയ്തതാണ്

ബാക്കിയുള്ള കുടിശ്ശികക്ക് താങ്കൾ നൽകിയ ചെക്കുകൾ അടക്കം വണ്ടിച്ചെക്ക് ആയിരുന്നു എന്നതും ഞാൻ ഓർമ്മിപ്പികട്ടെ താങ്കളെ അതിന്റെ പേരിൽ കേസുകളും നിലനിൽക്കുന്നുണ്ട് അന്ന് ബാക്കിയുള്ള കുടിശ്ശിക അടക്കം ഇപ്പോൾ മൂന്ന് മാസത്തേതും ഗ്രാറ്റുവിറ്റിയും എല്ലാ കൂടി ചേർത്താൽ
മാസങ്ങൾ ഒരുപാടായി മജീദ് സാഹിബേ പത്ത് കോടി രൂപയാണ് ഈയടുത്ത കാലത്ത് മുസ്ലിം ലീഗ് ചന്ദ്രിക കാംപെയിനിലൂടെ പിരിച്ചെടുത്ത് പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ടി നിക്ഷേപിച്ച തുക (ചന്ദിക ക്കോടതിയിൽ നൽകിയ വിശദീകരണം)

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

ആ പത്ത് കോടിയുടെ പത്ത് ശതമാനം തുക വരുമോ മജീദ് സാഹിബേ മുഴുവൻ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ ???ഈ കോവിഡ് കാലത്ത് രാജ്യത്തെ മുഴുവൻ തൊഴിലാളികളും പണമില്ലാതെ കഷ്ടപ്പെടുമ്പൾ
നമ്മുടെ ജീവനക്കാർ എങ്ങോട്ട് പോകാനാണ് ഇന്ന് അൽപം മുമ്പ് താങ്കളുമായി ഞാൻ ഫോണിലൂടെ സംസാരിച്ചപ്പോൾ താങ്കളുടെ ധാർഷ്ട്യം നിറഞ്ഞ മറുപടി മുസ്ലിം ലീഗിന്റെ ഒരു നേതാവിന് ചേർന്നതല്ല അതിനുപരി STU എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ ഒട്ടും ചേർന്നതല്ല

ചന്ദ്രികയിലെ ജീനക്കാരിൽ പലരും ആദരണീയരായ മുൻകാല പാർട്ടി നേതാക്കളുടെ പാവങ്ങളായ മക്കളും പേരക്കുട്ടികളും
ബന്ധുമിത്രാധികളും കൂടിയാണ് എന്നത് കൂടി ഓർമ്മ വേണം പാർട്ടി സെക്രട്ടറിക്ക് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഫൈനാൻസ് ഡയറക്ടർ പിഎംഎ സമീർ അടക്കം താങ്കളുടെ ഇഷ്ടക്കാരുടെയൊന്നും ശമ്പളം കുടിശ്ശികയില്ലാത്തതിൽ എനിക്ക് അത്ഭുതം ഉണ്ട്
മജീദ് സാഹിബേ

സ്വർണ കള്ളകടത്തിൽ പെട്ട് ഭരണപക്ഷം പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്
പ്രതിപക്ഷത്തെ ഒരു പ്രധാന പാർട്ടിയുടെ സെക്രട്ടറി പാർട്ടി പത്രത്തിലെ ജീവനക്കാരോട് കാണിക്കുന്ന നെറികേട് ഞാൻ പൊതുയിടത്തിൽ
പറയാൻ കാരണം ഈ വിഷയത്തിൽ ഫോണിലൂടെയുള്ള താങ്ങളുടെ ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് എന്നെകൊണ്ട് ഇത് പൊതുയിടത്തിൽ
പറയിപ്പിച്ചത് ഇതിന് ഉത്തരവാദി സെക്രട്ടറി ഒരേയൊരാളുടെ ധാർഷ്ട്യം തന്നെ പാർട്ടിക്ക് ഇതിൽ ഒരു പങ്കും ഇല്ല ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടേയും മറ്റു പാർട്ടി നേതാക്കളുടേയും ശ്രദ്ധ ഈ കാര്യത്തിൽ അടിയന്തിരമായി ഉണ്ടാകും എന്ന വിശ്വാസത്തോടെ

'ഇതാണ് കോൺഗ്രസിന് വേണ്ടി സച്ചിൻ പൈലറ്റ് ചെയ്തത്'; വൈറലായി എംഎൽഎയുടെ ട്വീറ്റ്, പിന്തുണച്ച് സഞ്ജയ് ഝാ'ഇതാണ് കോൺഗ്രസിന് വേണ്ടി സച്ചിൻ പൈലറ്റ് ചെയ്തത്'; വൈറലായി എംഎൽഎയുടെ ട്വീറ്റ്, പിന്തുണച്ച് സഞ്ജയ് ഝാ

English summary
Chandrika employees slams management for not providing salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X