കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വികസന നായകന്‍ യുഎഇയില്‍'; പിണറായിയെ കുറിച്ചുളള പരസ്യത്തില്‍ വിശദീകരണവുമായി ചന്ദ്രിക

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോട് കൂടി ഒന്നാം പേജില്‍ നല്‍കിയ മുഴുനീള പരസ്യത്തില്‍ വിശദീകരണവുമായി ചന്ദ്രിക മാനേജ്മെന്‍റ്. രു പരസ്യം എന്ന നിലയില്‍ കവിഞ്ഞ ഒരു വിധത്തിലുള്ള പ്രതിബദ്ധതയും പ്രസ്തുത പരസ്യത്തിലെ പരാമര്‍ശങ്ങളോട് ചന്ദ്രികയുടെ മാനേജ്മെന്‍റിന് ഇല്ലെന്നാണ് ചന്ദ്രികയുടെ വിശദീകരണം.

chandrikapinarayi-

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപത്രത്തിലാണ് ഇന്നലെ 'വികസന നായകന്‍ യുഎഇയില്‍' എന്ന പിണറായിയെ വെച്ചുള്ള പരസ്യം ചന്ദ്രിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ മുസ്ലീം ലീഗിന്‍റെ മുഖപത്രത്തില്‍ പിണറായിയെ പുകഴ്ത്തി പരസ്യം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുത്തു. ഇതോടെയാണ് ഔദ്യോഗിക വിശദീകരണം പത്ര മാനേജ്മെന്‍റ് നല്‍കിയത്. വിശദീകരണം ഇങ്ങനെ

മാന്യ വായനക്കാരുടെ ശ്രദ്ധക്ക്
ഇന്നലെ 2019 ഒക്ടോബര്‍ 5 ശനി യു.എ.ഇയില്‍ പുറത്തിറങ്ങിയ പത്രങ്ങളുടെ കൂട്ടത്തില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കീഴിലുള്ള 'കിഫ്ബി'യുടെ സപ്ലിമെന്റ് പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ സഹിതം 'വികസന നായകന്‍ യു.എ.ഇയില്‍' എന്ന വിശേഷണത്തോടുകൂടിയുള്ള പരസ്യത്തിന്റെ ആശയമോ, നിലപാടോ അല്ല.

പ്രസിദ്ധീകരിച്ച ഒരു പരസ്യം എന്ന നിലയില്‍ കവിഞ്ഞ ഒരു വിധത്തിലുള്ള പ്രതിബദ്ധതയും പ്രസ്തുത പരസ്യത്തിലെ പരാമര്‍ശങ്ങളോട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ മാനേജ്‌മെന്റിന് ഇല്ലെന്നും മാന്യ വായനക്കാരെയും ചന്ദ്രികയുടെ അഭ്യുദയ കാംക്ഷികളെയും അറിയിക്കുന്നു. ജനറല്‍ മാനേജര്‍
ഇബ്രാഹിം എളേറ്റില്‍

English summary
Chandrika news paper about ad on Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X