വോട്ടെണ്ണലിന്റെ തലേ ദിവസം എഫ്ബി പ്രൊഫൈല്‍ ചിത്രം ശബരിമല ധര്‍മ്മ ശാസ്താവിന്റേതാക്കി ചാണ്ടി ഉമ്മന്‍
കോട്ടയം: വോട്ടെണ്ണലിന്റെ തലേ ദിവസം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശബരിമല ധര്‍മ്മ ശാസ്താവിന്റേതാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കൂടാതെ ഫേസ്ബുക്കിന്റെ കവര്‍ ചിത്രം ശബരിമല ക്ഷേത്രമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടിയായിരുന്നു. കൂടാതെ കോണ്‍ഗ്രസും ശബരിമല വിഷയം തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചിരുന്നു.

അതേസമയം, വേട്ടെണ്ണലിന്‍രെ തൊട്ടുമുമ്പത്തെ ദിവസത്തില്‍ ചാണ്ടി ഉമ്മന്റെ നീക്കം ഇപ്പോള്‍ രാഷ്ടീയലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ചാണ്ടി ഉമ്മന്റെ നീക്കം വൈറലാകുന്നുണ്ട്. അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ യുഡിഎഫിന് നല്ല വിജയം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
അതേസമയം, നാളെയാണ് കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍. നിയമസഭ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. തപാല്‍ വോട്ടുകള്‍ കൂടുതലായതിനാലാണ് ഫലം വൈകിയേക്കുക. ഇത്തവണ ട്രന്‍ഡ് സോഫ്റ്റ്വയറില്ലെന്നും എന്നാല്‍ എന്നാല്‍ കൃത്യമായ ഫലം വേഗത്തില്‍ എത്താനുള്ള സജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മീണ അറിയിച്ചു.
സൂപ്പർ കൂൾ ലുക്കിൽ കരിഷ്മ തന്ന,നടിയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications