'അന്നൊരു വാക്കിൽ എനിക്ക് പിഴപറ്റി'; 'ചെറുകുടലിന്റെ നീളം' ട്രോളുകൾക്ക് ചാണ്ടി ഉമ്മന്റെ മറുപടി
കോട്ടയം: തനിക്ക് എതിരെ സോഷ്യൽ മീഡിയിയിൽ ഉയരുന്ന ട്രോളുകൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ എം എൽ എ. ചെറുകുടലിന്റെ നീളം ഒന്നര കിലോ മീറ്റർ ആണെന്ന് പറഞ്ഞതിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ ചാണ്ടിക്കെതിരെ ട്രോളുകൾ ഇറങ്ങിയത്.രണ്ട് മാസം മുമ്പ് നടത്തിയ ഒരു പ്രസംഗത്തിലെ നാക്കുപിഴ എടുത്ത് ഇന്നലെ പ്രസംഗിച്ചത് പോലെ പ്രചരിപ്പിക്കുകയാണ് എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞത് ഇപ്പോൾ എങ്ങനെ ഓർമ വന്നതെന്ന് അറിയില്ലെന്നും എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്ക് രാഷ്ട്രിയം തരംതാഴ്ന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ സംസാരിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയിയിൽ ട്രോൾ ആയതിനെ തുടർന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

ഇന്നലെ ഞാൻ ഒരു വീഡിയോ കണ്ടു. എനിക്ക് ചിരിവന്നു. രണ്ട് മാസം മുൻപ് ഞാൻ നടത്തിയ ഒരു പ്രസംഗം കട്ട് ചെയ്തെടുത്തിട്ട് ഞാൻ ഇന്നലെ പറയുന്നത് പോലെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്, അപ്പ മരിച്ച സാഹചര്യത്തിൽ, ഞാൻ കടന്നുപോയ മാനസികാവസ്ഥ നിങ്ങൾക്ക് അറിയാം.
അന്നൊരു വാക്കിൽ എനിക്ക് പിഴ പറ്റി. അതെങ്ങനെയാണ് ഇന്നലെ വന്നത് എന്ന് ഞാൻ ഓർത്തു. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞ കാര്യം ഇന്നലെ എങ്ങനെയാണ് ഓർമ വന്നത് എന്ന് എനിക്ക് മനസ്സിലായില്ല, എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേത്ത് ഇവിടുത്തെ രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണ്, ചാണ്ടി പറഞ്ഞു,
കഴിഞ്ഞ 9 വർഷക്കാലം ഞങ്ങളുടെ കുടുംബത്തെ വേട്ടയാടി. എന്റെ പിതാവിനെ വേട്ടയാടി. ദേശാഭിമാനി എന്തൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് എനിക്ക് നല്ല ഓർമയുണ്ട്. 2013 ജൂലൈയിൽ ഒരു യൂത്ത് കോൺഗ്രസ് ക്യാംപിൽ പങ്കെടുക്കുന്നതിനിടെ രാവിലെ പത്രം വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എനിക്കും ഗണേഷിനും പിന്നെ... ഞാൻ പറയുന്നില്ല, ഭൂമിയുണ്ടെന്നാണ് പറയുന്നത്. ഈ ഭൂമി തപ്പി നടക്കാൻ തുടങ്ങിയിട്ട് കുറേ നാളായില്ലേ? കിട്ടിയില്ലേ? ഈ വാർത്ത കൊടുത്തത് കോൺഗ്രസ് കാരാണോ? അദ്ദേഹം പറയുന്നു.
നിയമസഭയിലെ പ്രസംഗം കേട്ടപ്പോൾ എനിക്ക് തോന്നി ഇതാെക്കെ ചെയ്തത് കോൺഗ്രസ് ആണെന്ന് , എന്നോട് കുറെ ചോദ്യങ്ങളും പറച്ചിലുമൊക്കെ ഉണ്ടായിരുന്നു, എനിക്കൊന്നും പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു, ശത്രുപക്ഷം നിങ്ങളുടെ കൂടെയാണെന്നാണ് അവർ പറയുന്നത്.. ഇപ്പോൾ വീണ്ടും അധിക്ഷേപവുമായി ഇറങ്ങിയിരിക്കുകയാണ്. ഇത് കൊണ്ടൊന്നും ഞങ്ങൾ തളരില്ല, എന്തൊക്കെ ചെയ്താലും തളരില്ല. ''- ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications