സോളാറില്‍ ഗാന്ധിജിയെ 'പിടിച്ച്' ചാണ്ടി ഉമ്മന്‍... നിശബ്ദതയാണത്രെ പ്രതികരണം!!!
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലേയ്ക്ക് കൂടി നീളുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. മകന് ചാണ്ടി ഉമ്മനെ കൂടി ഉള്‍പ്പെടുത്തി കമ്പനി രൂപീകരിയ്ക്കണം എന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു എന്നാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്മുന്നില്‍ മൊഴി നല്‍കിയത്.
മാത്രമല്ല, ചാണ്ടി ഉമ്മന്‍ സോളാര്‍ കേസില്‍ അറസ്റ്റിലായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ആക്ഷേപം കൂടി സരിത ഉന്നയിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്ന് വരെ സരിത പറഞ്ഞു.
കാര്യങ്ങള്‍ ഇത്രയായിട്ടും ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ഫേസ്ബുക്കില്‍ ചാണ്ടി ഉമ്മന്റെ പ്രതികരണം വന്നു... അതും ഗാന്ധിജിയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട്...

ഗാന്ധിജിയുടെ വാക്കുകള്‍
അവര്‍ക്ക് വേണമെങ്കില്‍ എന്റെ ശരീരത്തെ പീഡിപ്പിയ്ക്കാം, എല്ലുകള്‍ തകര്‍ക്കാം, കൊല്ലുക പോലും ചെയ്യാം. അതോടെ അവര്‍ക്ക് എന്റെ ശവശരീരം മാത്രം സ്വന്തമാകും, പക്ഷേ എന്റെ അനുസരണ അവര്‍ക്ക് ലഭിയ്ക്കില്ല- ഗാന്ധിജിയുടെ വാക്കുകളാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി ചാണ്ടി ഉമ്മന്‍ ആശ്വാസം നല്കുന്ന വാക്കുകള്‍ ഇതാണത്രെ.

നിശബ്ദത
കടുത്ത പ്രകോപനങ്ങള്‍ ഉണ്ടായി, അഭ്യുദയകാംക്ഷികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആശങ്ക പങ്കുവയ്ക്കുന്ന ഫോണ്‍ കോളുകളുണ്ടായി. എന്നാല്‍ താന്‍ നിശബ്ദത സ്വീകരിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു എന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.

നിഷേധം പോലും അര്‍ഹിയ്ക്കാത്തത്
തനിയ്ക്കെതിരെ ഉയര്‍ന്ന് ആക്ഷേപങ്ങള്‍ മറുപടി പോലും അര്ഹിയ്ക്കാത്തതാണെന്നാണ് ചാണ്ടി ഉമ്മന്റെ വാദം. തന്നെ അടുത്തറിയാവുന്നവര്‍ക്കെല്ലാം അറിയാം, തനിയ്ക്ക് സോളാറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത്.

അതാണ് മറുപടി
നിശബ്ദതയാണ് ഈ വിഷയത്തില്‍ തന്റെ മറുപടി.

സ്വഭാവ ശുദ്ധി
സരിത എസ് നായരുടെ സ്വഭാവ ശുദ്ധി പോലും ചാണ്ടി ഉമ്മന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ചോദ്യം ചെയ്യുന്നുണ്ട്.

സത്യം
സത്യം പുറത്ത് വരിക തന്നെ ചെയ്യും ശുഭാപ്തി വിശ്വാസത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.

സോളാര്‍ ബന്ധം
ചാണ്ടി ഉമ്മനെ കൂടി ഉള്‍പ്പെടുത്തി സോളാര്‍ കമ്പനി രൂപീകരിയ്ക്കണം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്കിയ മൊഴി.

അവിഹിതം?
ചാണ്ടി ഉമ്മന്‍ സോളാര്‍ കേസില്‍ അറസ്റ്റിലായ ഒരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നും സരിത ആക്ഷേപിച്ചു. രണ്ട് പേരും ചേര്‍ന്ന് ദുബായിലേയ്ക്ക് യാത്രപോയെന്നും സരിത പറഞ്ഞിരുന്നു.

വീഡിയോ
ചാണ്ടി ഉമ്മന്റെ ബന്ധം തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും ഉണ്ടെന്ന് കൂടി സരിത പറഞ്ഞിരുന്നു. ഇത് അന്നത്തെ അഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ചിരുന്നു എന്നാണ് തന്റെ അറിവെന്നും സരിത പറഞ്ഞിരുന്നു.
|
പോസ്റ്റ്
ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications