കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ ഗാന്ധിജിയെ 'പിടിച്ച്' ചാണ്ടി ഉമ്മന്‍... നിശബ്ദതയാണത്രെ പ്രതികരണം!!!

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലേയ്ക്ക് കൂടി നീളുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. മകന്‍ ചാണ്ടി ഉമ്മനെ കൂടി ഉള്‍പ്പെടുത്തി കമ്പനി രൂപീകരിയ്ക്കണം എന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു എന്നാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്മുന്നില്‍ മൊഴി നല്‍കിയത്.

മാത്രമല്ല, ചാണ്ടി ഉമ്മന് സോളാര്‍ കേസില്‍ അറസ്റ്റിലായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ആക്ഷേപം കൂടി സരിത ഉന്നയിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്ന് വരെ സരിത പറഞ്ഞു.

കാര്യങ്ങള്‍ ഇത്രയായിട്ടും ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ഫേസ്ബുക്കില്‍ ചാണ്ടി ഉമ്മന്റെ പ്രതികരണം വന്നു... അതും ഗാന്ധിജിയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട്...

ഗാന്ധിജിയുടെ വാക്കുകള്‍

ഗാന്ധിജിയുടെ വാക്കുകള്‍

അവര്‍ക്ക് വേണമെങ്കില്‍ എന്റെ ശരീരത്തെ പീഡിപ്പിയ്ക്കാം, എല്ലുകള്‍ തകര്‍ക്കാം, കൊല്ലുക പോലും ചെയ്യാം. അതോടെ അവര്‍ക്ക് എന്റെ ശവശരീരം മാത്രം സ്വന്തമാകും, പക്ഷേ എന്റെ അനുസരണ അവര്‍ക്ക് ലഭിയ്ക്കില്ല- ഗാന്ധിജിയുടെ വാക്കുകളാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി ചാണ്ടി ഉമ്മന് ആശ്വാസം നല്‍കുന്ന വാക്കുകള്‍ ഇതാണത്രെ.

നിശബ്ദത

നിശബ്ദത

കടുത്ത പ്രകോപനങ്ങള്‍ ഉണ്ടായി, അഭ്യുദയകാംക്ഷികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആശങ്ക പങ്കുവയ്ക്കുന്ന ഫോണ്‍ കോളുകളുണ്ടായി. എന്നാല്‍ താന്‍ നിശബ്ദത സ്വീകരിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു എന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.

നിഷേധം പോലും അര്‍ഹിയ്ക്കാത്തത്

നിഷേധം പോലും അര്‍ഹിയ്ക്കാത്തത്

തനിയ്‌ക്കെതിരെ ഉയര്‍ന്ന് ആക്ഷേപങ്ങള്‍ മറുപടി പോലും അര്‍ഹിയ്ക്കാത്തതാണെന്നാണ് ചാണ്ടി ഉമ്മന്റെ വാദം. തന്നെ അടുത്തറിയാവുന്നവര്‍ക്കെല്ലാം അറിയാം, തനിയ്ക്ക് സോളാറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത്.

അതാണ് മറുപടി

അതാണ് മറുപടി

നിശബ്ദതയാണ് ഈ വിഷയത്തില്‍ തന്റെ മറുപടി.

സ്വഭാവ ശുദ്ധി

സ്വഭാവ ശുദ്ധി

സരിത എസ് നായരുടെ സ്വഭാവ ശുദ്ധി പോലും ചാണ്ടി ഉമ്മന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ചോദ്യം ചെയ്യുന്നുണ്ട്.

സത്യം

സത്യം

സത്യം പുറത്ത് വരിക തന്നെ ചെയ്യും ശുഭാപ്തി വിശ്വാസത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.

 സോളാര്‍ ബന്ധം

സോളാര്‍ ബന്ധം

ചാണ്ടി ഉമ്മനെ കൂടി ഉള്‍പ്പെടുത്തി സോളാര്‍ കമ്പനി രൂപീകരിയ്ക്കണം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴി.

അവിഹിതം?

അവിഹിതം?

ചാണ്ടി ഉമ്മന് സോളാര്‍ കേസില്‍ അറസ്റ്റിലായ ഒരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നും സരിത ആക്ഷേപിച്ചു. രണ്ട് പേരും ചേര്‍ന്ന് ദുബായിലേയ്ക്ക് യാത്രപോയെന്നും സരിത പറഞ്ഞിരുന്നു.

വീഡിയോ

വീഡിയോ

ചാണ്ടി ഉമ്മന്റെ ബന്ധം തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും ഉണ്ടെന്ന് കൂടി സരിത പറഞ്ഞിരുന്നു. ഇത് അന്നത്തെ അഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ചിരുന്നു എന്നാണ് തന്റെ അറിവെന്നും സരിത പറഞ്ഞിരുന്നു.

പോസ്റ്റ്

ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Chandy Oommen's Facebook post as a reply to solar controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X