Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മന്‍; കോണ്‍ഗ്രസ് അവഗണിക്കരുത്: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പില്‍ തനിക്ക് പ്രത്യേക ചുമതലകളൊന്നും നല്‍കിയിരുന്നില്ലെന്ന് തുറന്നടിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

'ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുത്. ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ . കോൺഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മൻ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാർട്ടിക്ക് അനുകൂലമാക്കി മാറ്റണം.' ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

chandy-oommen

ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഇല്ലാതായ എ ഗ്രൂപ്പിന്റെ പിന്തുടർച്ചാവകാശത്തെക്കുറിച്ചുള്ള ചർച്ച അപ്രസക്തമാണ്. ഒരു ഗ്രൂപ്പുമില്ലാതെ കോൺഗ്രസുകാർ ഒറ്റകെട്ടായി പോകണമെന്നാണ് എല്ലാ പ്രവർത്തകരുടെയും അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബായ് കമ്പനിയ്ക്ക് ഓഹരി വില നൽകി കൊച്ചിയിലെ സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർ കൈപ്പറ്റിയ അഴിമതിപ്പണവും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടിവരുമെന്നും ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

ഭൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവിൽ പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കർ സർക്കാർ ഭൂമി കൈമാറിയപ്പോൾ സ്മാർട്ട് സിറ്റി സംയുക്ത സംരംഭത്തിൽ സർക്കാരിന്റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളത്. സ്മാർട്ട് സിറ്റിയുടെ ആദ്യ ഘട്ടം പോലും പൂർത്തിയാക്കാത്ത ദുബായ് കമ്പനിയുടെ ഓഹരി വിഹിതം 84 ശതമാനമാണ്. സർക്കാർ ഓഹരിയുടെ ആറിരട്ടിയിലധികം.

കമ്പനിയുടെ ഓഹരി മൂല്യം 2011-ലെ കരാർ കാലത്തെ സാങ്കല്പിക വിലയാണോ ഇപ്പോഴത്തെ കമ്പോള വിലയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സർക്കാർ വക ഭൂമി സർക്കാരിന് തിരിച്ചെടുക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ഭീമമായ തുക മുടക്കേണ്ട ദുരവസ്ഥയാണിപ്പോൾ. അഴിമതി ലക്ഷ്യമാക്കി വീണ്ടു വിചാരമില്ലാതെ എടുത്തു ചാടിയ അന്നത്തെ ഭരണാധികാരികളെ രാജ്യദ്രോഹികളായി കണക്കാക്കേണ്ടിവരും. സ്വപ്നപദ്ധതികൾ എന്ന പേരിൽ പാഴായ അഴിമതി പദ്ധതികളാണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണം. ഇതിന് സമാനമാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+