കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടി ഉമ്മനെ വിലക്കി കോണ്‍ഗ്രസ് എംഎല്‍എ? കുന്നത്തുനാട്ടില്‍ വരേണ്ടെന്ന്... സമ്മര്‍ദ്ദം പലവഴിയ്ക്ക്, ശബ്ദരേഖ പുറത്ത്

Google Oneindia Malayalam News

കൊച്ചി: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവും ആയ ചാണ്ടി ഉമ്മന്‍ മത്സരിക്കും എന്ന് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, യുവാക്കള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലാത്തതിനാല്‍ താന്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് കൈയ്യടി നേടിയിരുന്നു ചാണ്ടി ഉമ്മന്‍.

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇത്തവണ സജീവമായ ചാണ്ടി ഉമ്മനെ പ്രതി മറ്റൊരു വിവാദത്തിനും ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുകയാണ്. ചാണ്ടി ഉമ്മനെ പ്രചാര പണിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എ വിലക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഒരു ടെലിഫോണ്‍ ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങള്‍...

ചാണ്ടി ഉമ്മന്‍

ചാണ്ടി ഉമ്മന്‍

ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അരയും തലയും മുറുക്കി രംഗത്തുണ്ട് ചാണ്ടി ഉമ്മന്‍. കോട്ടയം ജില്ലയില്‍ മാത്രമല്ല, മറ്റ് സ്ഥലങ്ങളിലും ചാണ്ടി ഉമ്മന്‍ പ്രചാരണ പരിപാടികളില്‍ സജീവമാണ്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ സൂചനകള്‍ തന്നെയാണ് ചാണ്ടി ഉമ്മന്‍ നല്‍കുന്നത്.

കുന്നത്തുനാട്

കുന്നത്തുനാട്

ഇതിനിടെയാണ് കുന്നത്തുനാട്ടില്‍ ചാണ്ടി ഉമ്മന്‍ പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചത്. കുന്നത്തുനാട് പഞ്ചായത്തിലെ പഴന്തോട്ടം, പറക്കോട്, മൂണേലിമുകള്‍ എന്നിവിടങ്ങളിലെ വാര്‍ഡ് യോഗങ്ങളില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുക്കുമെന്ന് കാണിച്ച് ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചുകഴിഞ്ഞിരുന്നു.

അവസാന നിമിഷം

അവസാന നിമിഷം

എന്നാല്‍ ചാണ്ടി ഉമ്മന്‍ അവസാന നിമിഷം, പരിപാടികളില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലേന്ന് രാത്രി യൂത്ത് കോണ്‍ഗ്രസ് നേതാവായ റാഫി മുഹമ്മദ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചതത്രെ.

എംഎല്‍എയുടെ സമ്മര്‍ദ്ദം

എംഎല്‍എയുടെ സമ്മര്‍ദ്ദം

പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് കുന്നത്തുനാട് എംഎല്‍എ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയെ വിളിച്ച് പോലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എംഎല്‍എ മറ്റ് പലരെക്കൊണ്ടും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

ഫോണ്‍ സംഭാഷണം

ഫോണ്‍ സംഭാഷണം

യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് റാഫിയും ചാണ്ടി ഉമ്മനും തമ്മിലുള്ളത് എന്ന പേരില്‍ ഈ ടെലിഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയ ബി ജയകുമാര്‍ അടക്കമുള്ളവര്‍ ഇത് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടും ഉണ്ട്.

കരഞ്ഞുപറഞ്ഞിട്ടും

കരഞ്ഞുപറഞ്ഞിട്ടും

നാട്ടില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വച്ച കാര്യവും മറ്റും യൂത്ത് കോണ്‍ഗ്രസ് നേതാവ് പറയുന്നുണ്ട്. എംഎല്‍എയ്ക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം തന്നെ ഫോണില്‍ പറഞ്ഞതായും പറയുന്നു. എന്നാല്‍, തന്നോട് പങ്കെടുക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത് എന്ന് പറഞ്ഞ് ചാണ്ടി ഉമ്മന്‍ പിന്‍വാങ്ങുകയായിരുന്നു.

പ്രശ്‌നം ഗുരുതരം

പ്രശ്‌നം ഗുരുതരം

മേഖലയില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. എംഎല്‍എ വിപി സജീന്ദ്രനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ പ്രതിഷേധവും ശക്തമാണ്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് എങ്കില്‍ മേഖലയില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പറയുന്നത്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

എന്തായാലും ഈ വിഷയത്തെ കുറിച്ച് ചാണ്ടി ഉമ്മന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിലെ പ്രാദേശിക നേതൃത്വമോ എംഎല്‍എയോ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

English summary
Chandy Oommen was asked not to participate in Kunnathunadu election campaign, allegation and audio spreading on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X