ഉമ്മന്‍ചാണ്ടി മത്സരിയ്ക്കുന്നില്ലെന്ന്, ഒടുവില്‍ വിജയം സുധീരന് തന്നെ?
ദില്ലി: ആരോപണം നേരിട്ടവരെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെങ്കില്‍ താനും മാറാമെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. കെ ബാബുവിനേയും അടൂര്‍ പ്രകാശിനേയും മാത്രമായി ഒഴിവാക്കാനാകില്ല. ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റി നിര്‍ത്തണെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുകളോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി.
ഇരുനേതാക്കളും തങ്ങളുടെ നിലപാടുകളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വഴിമുട്ടി. ഇരിക്കൂര്‍, തൃക്കാക്കര, തൂപ്പൂണിത്തുറ, കോന്നി സീറ്റുകളുടെ കാര്യത്തിലാണ് സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ തര്‍ക്കമുള്ളത്.

ഇരിക്കൂറില്‍ കെസി ജോസഫിന് പകരം സതീശന്‍ പാച്ചേനിയേയും തൃപ്പൂണി ത്തുറയില്‍ കെ ബാബുവിന് പകരം എന്‍ വേണുഗോപാലിനേയും തൃക്കാക്കരയില്‍ ബെന്നി ബഹ്നാനുപകരം പിടി തോമസിനേയും കോന്നിയില്‍ അടൂര്‍ പ്രകാശിനെ മാറ്റി പി മോഹന്‍രാജിനേയും സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സുധീരന്റെ നിലപാട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രബല മുന്നണിയായ യുഡിഎഫിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications