സോളാര്‍ ഇടപാടില്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മിഷന് മുന്നില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക നഷ്ടമുണ്ടെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായിട്ടില്ല. ശ്രീധരന്‍ നായരേയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ പറയുന്നു. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തീയതിയില്‍ തെറ്റുപറ്റി. ബിജു രാധാകൃഷ്ണന്‍ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാനായിരുന്നു. അതിനാല്‍ തന്നെ അത് വെളിപ്പെടുത്താന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് മുന്നില്‍ തെളിവെടുപ്പിനായി ഹാജരാകേണ്ടി വരുന്നത്. തൈക്കാട് ഗസ്റ്റ്ഹൗസിലാണ് കമ്മിഷന്‍ സിറ്റിംഗ്. ജസ്റ്റിസ് ശിവരാജന് പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും. വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ 27ന് അന്തിമ റിപ്പാര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് സി ശിവരാജന്റെ തീരുമാനം.












Click it and Unblock the Notifications