കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു

  • By Aswathi
Google Oneindia Malayalam News

Oommen Chandy
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്‌തെന്ന് അഡ്വക്കറ്റ് ജനറല്‍ ഹോക്കോടതിയില്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങല്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് സുപ്രധാനമായ വെളിപ്പെടുത്തല്‍. ശ്രീധരന്‍ നായരുടെ പരാതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തതെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.

എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ക്ലീഫ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. സരിതയ്‌ക്കൊപ്പമല്ല ശ്രീധരന്‍ നായരെ കണ്ടതെന്ന് മുഖ്യമന്ത്രി ചോദ്യം ചെയ്യലില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ശാസ്ത്രീയ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വന്നാല്‍ കോടതി ആവശ്യപ്പെടുന്ന പ്രകാരം രേഖകള്‍ പരിശോധിക്കുന്നതിനായി നല്‍കാമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ അറയിച്ചു.

മുഖ്യമന്ത്രിക്ക് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തതടക്കമുള്ള വിവിരങ്ങളടങ്ങിയ കേസ് ഡയറി മുദ്രവച്ച കവറില്‍ ഹോക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ ആരും പരാതി ഉന്നയിക്കാത്ത സ്ഥിതിക്ക് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്തിനാണെന്ന് കോടതി ചോദിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചതിനെയും കോടതി ചോദ്യം ചെയ്തു.

English summary
Advocate General K P Dandapani informed the Kerala High Court that Chief Minister Oommen Chandy was questioned in the solar case. He also told the court that the CCTV clippings of the chief minister’s office seized have been sent at the forensic lab for examination. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X