Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ മുന്നറിയിപ്പിൽ മാറ്റം..സംസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മഞ്ഞ അലർട്ട് കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചത്. രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളിലായിരുന്നു അലർട്ട് ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്നും നാളേയും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

mazhanews-

രാജ്യത്ത് മൺസൂൺ സജീവമാകുന്നു

ബംഗാൾ ഉൾക്കടലിലും മധ്യ ഇന്ത്യയിലുമായി ഈ ആഴ്ച രണ്ട് ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നതോടെ ഉത്തരേന്ത്യയിലടക്കം വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ജൂൺ അവസാനിക്കാറായിട്ടും ഡൽഹി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കടുത്ത ചൂടാണ് തുടരുന്നത്. മൺസൂൺ കാറ്റ് ശക്തമാകാത്തതും മഴയെ നിയന്ത്രിക്കുന്ന 'മൺസൂൺ പാത്തി' സാധാരണ സ്ഥാനത്തുനിന്ന് മാറി ഹിമാലയൻ മലനിരകളോട് ചേർന്ന് നിൽക്കുന്നതുമാണ് മഴ വൈകാൻ കാരണമായത്. എന്നാൽ അടുത്ത ദിവസങ്ങളിൽ ഇത് തെക്കോട്ട് നീങ്ങുന്നതോടെ സ്ഥിതി മാറും. ജൂലൈ 1 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നല്ല മഴ ലഭിക്കും. ഇതോടെ ചൂടിന് വലിയ കുറവുണ്ടാകും.

ന്യൂന മർദങ്ങൾ മധ്യ ഇന്ത്യയിലേക്ക് നീങ്ങുന്നതോടെ കിഴക്കൻ, മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മഴ കനക്കും. ഇതിന്റെ ഭാഗമായി ഈ ആഴ്ച പകുതിയോടെ മുംബൈയിലും പരിസരങ്ങളിലും മഴയുടെ ശക്തി കൂടും. ഈ ആഴ്ചയുടെ അവസാനത്തോടെ മുംബൈയിൽ ചിലയിടങ്ങളിൽ 500 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. കനത്ത മഴ പെയ്യുന്ന ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+