Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് സംസ്ഥാനത്ത് 15 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി; നിയന്ത്രണം 3 ദിവസം

തിരുവനന്തപുരം: തൃശൂർ യാർഡിലും ആലുവ- അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലും മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ കാരണവും ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കിയത്. നാളെയും മറ്റന്നാളും ചില ട്രെയിൻ സർവീസുകളിൽ മാറ്റം ഉണ്ടാവും.

കൊച്ചുവേളി- ലോകമാന്യ ടെർമിനസ് ​ഗരീബ്രഥ് എക്സ്പ്രസ്(12202), കൊച്ചുവേളി - നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349), തിരുവനന്തപുരം സെൻട്രൽ - മധുര അമൃത എക്സ്പ്രസ് (16343), കൊല്ലം - എറണാകുളം അൺറിസർവ്ഡ് മെമു (06768), കൊല്ലം - എറണാകുളം അൺറിസർവ്ഡ് മെമു (06778), എറണാകുളം - കൊല്ലം മെമു എക്സ്പ്രസ് (06441), കായംകുളം - എറണാകുളം- കായംകുളം മെമു എക്സ്പ്രസ് (16310/16309),

train

എറണാകുളം - കൊല്ലം മെമു സ്പെഷൽ (06769), കായംകുളം - എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450), എറണാകുളം - ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06015), ആലപ്പുഴ - എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452) , നാഗർകോവിൽ - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650), കൊല്ലം - കോട്ടയം- കൊല്ലം മെമു സ്പെഷൽ (06786/06785), എന്നിവയാണ് ഇന്ന് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ.

ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കുന്നതാണ്. രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്നതാണ്. ഈ ട്രെയിൻ തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തും നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം- ഹസ്രത് നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചക്ക് 2.37 ന് തൃശൂരിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.

രാവിലെ 7.20 ന് പാലക്കാട് ജംക്‌ഷനിൽ നിന്ന് പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ (06797) ചാലക്കുടിയിലാണ് സർവീസ് അവസാനിപ്പിക്കുക. ഈ ട്രെയിൻ തിരികെ (06798) വൈകിട്ട് 3.55 ന് ചാലക്കുടിയിൽ നിന്ന് പാലക്കാട്ടേക്ക് സർവീസ് ആരംഭിക്കും. രാവിലെ 9 ന് ചെന്നൈ എഗ്‌മൂറിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കും.
ലോകമാന്യ തിലക് ടെർമിനസ് - കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), നിലമ്പൂർ- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350), മധുര - തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344) എന്നീ ട്രെയിനുകളാണ് നാളെ റദ്ദാക്കിയവ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+