കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തില്‍ സുധീരനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരും

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യനയത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രംഗത്തെത്തിയതോടെ വിഎം സുധീരന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂരിപക്ഷം എം.എല്‍.എമാരും മദ്യനയത്തിന് അനുകൂലമായി. അതേസമയം, പാലോട് രവിയും വി.ടി ബല്‍റാമും മദ്യനയത്തിനെ അനുകൂലിച്ചില്ല.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ക്ക് പ്രധാനകാരണം വി എം സുധീരനാണെന്ന മട്ടിലായിരുന്നു മിക്ക എം എല്‍എമാരും പ്രതികരിച്ചത്. സര്‍ക്കാരിനെയും മദ്യനയത്തെ അനുകൂലിക്കുന്നവരെയും മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ സുധീരന്‍ ശ്രമിക്കുകയാണെന്ന് എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരായ സുധീരന്റെ പ്രസ്താവനകള്‍ ദോഷം ചെയ്യുമെന്നും യോഗം വിലയിരുത്തി.

vm-sudheeran

ഇക്കാര്യത്തില്‍ ഉടലെടുത്തിട്ടുള്ള വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും പാര്‍ട്ടിയും സര്‍ക്കാരും ഒരുകുടക്കീഴില്‍ മുന്നോട്ടു പോകണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. കെ. മുരളീധരന്‍ സുധീരനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു യോഗത്തില്‍ കൈക്കൊണ്ടത്. സുധീരനെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കണമെന്ന് ഒരു വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

യോഗത്തിന് ശേഷം മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ സുധീരന് മറുപടി നല്‍കി. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടാണ് സര്‍ക്കാര്‍ ജനദ്രോഹ തീരുമാനങ്ങളെടുക്കന്നത് എന്ന സുധീരന്റെ വിമരശനം മുഖ്യമന്ത്രി തള്ളി. സാമൂഹിക യാഥാര്‍ത്ഥമാണ് അല്ലാതെ ബാഹ്യ സമ്മര്‍ദ്ദമല്ല മദ്യനയത്തില്‍ മാറ്റംവരുത്താന്‍ നിദാനമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Changes in liquor policy final says Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X