കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറില്‍ അടിമുടി മാറ്റവുമായി യുഡിഎഫ്.... മുല്ലപ്പള്ളിയും ഷാനവാസും മാറിനില്‍ക്കും!!

Google Oneindia Malayalam News

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റത്തിനൊരുങ്ങി യുഡിഎഫ്. മലബാറില്‍ സ്ഥിരം സ്ഥാനാര്‍ത്ഥിയായിരുന്നവരെ മാറ്റാനാണ് തീരുമാനം. രണ്ട് സീറ്റുകളില്‍ ഇതുവരെയുണ്ടായിരുന്ന സിറ്റിങ് എംപിമാരെയാണ് മാറ്റി പരീക്ഷിക്കുന്നത്. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വയനാട്ടില്‍ എംഐ ഷാനവാസുമാണ് മാറുന്നത്. ഇവര്‍ മത്സരിക്കില്ല. വടകര സിറ്റിങ് എംപിയായ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായതും എംഐ ഷാനവാസ് വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടതാണ്. ഇതുവഴി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കും. ഈ രണ്ട് മണ്ഡലത്തിലും പുതുമുഖങ്ങളെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

1

അതേസമയം കോഴിക്കോട് മണ്ഡലത്തില്‍ രണ്ട് തവണ വിജയിച്ച് കയറിയ എംകെ രാഘവനെ മാറ്റണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കോഴിക്കോട് ഏറ്റവും ജനപ്രിയനായ നേതാവാണ് രാഘവന്‍. എല്‍ഡിഎഫ് ഏറ്റവും ശക്തമായി നില്‍ക്കുന്ന സമയത്താണ് രാഘവന്‍ വിജയിച്ച് കയറുന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ രാഘവനല്ലാതെ മറ്റൊരു നേതാവിനും സാധിക്കില്ല. ഇവിടെ പുതുമുഖത്തെ മത്സരിപ്പിച്ചാല്‍ ഉണ്ടാവുന്ന തിരിച്ചടിയും നേതൃത്വം തിരിച്ചറിയുന്നുണ്ട്. വടകരയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനാണ് ആദ്യത്തെ യോഗ്യത.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെയും പരിഗണിക്കുന്നുണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെയും പരിഗണിക്കുന്നുണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖിനെ വയനാട് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവിടെ വയനാട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ ഷാനിമോള്‍ ഉസ്മാന് സീറ്റ് ലഭിക്കും. അതേസമയം വീരേന്ദ്ര കുമാര്‍ പാര്‍ട്ടി വിട്ടതോടെ മലബാര്‍ മേഖലയില്‍ വലിയ രീതിയിലുള്ള വോട്ടുചോര്‍ച്ചയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാന്‍ കരുത്തരായി സ്ഥാനാര്‍ത്ഥികള്‍ തന്നെ വേണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ എംകെ രാഘവനെ മാറ്റണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിമിനലുകള്‍ കൊല്ലപ്പെട്ട് കൊണ്ടിരിക്കും, ആപ്പിള്‍ ജീവനക്കാരന്റെ കൊലയെ ന്യായീകരിച്ച് യുപി മന്ത്രി!!ക്രിമിനലുകള്‍ കൊല്ലപ്പെട്ട് കൊണ്ടിരിക്കും, ആപ്പിള്‍ ജീവനക്കാരന്റെ കൊലയെ ന്യായീകരിച്ച് യുപി മന്ത്രി!!

ശബരിമലയില്‍ ബിജെപി നേതാക്കള്‍ക്ക് ആശയക്കുഴപ്പം... സിപിഎമ്മിനെ ഹിന്ദുവിരുദ്ധരാക്കാന്‍ നീക്കം!!ശബരിമലയില്‍ ബിജെപി നേതാക്കള്‍ക്ക് ആശയക്കുഴപ്പം... സിപിഎമ്മിനെ ഹിന്ദുവിരുദ്ധരാക്കാന്‍ നീക്കം!!

English summary
changes in udf siting seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X