എനിക്ക് സ്ഥാനങ്ങള്‍ വേണ്ട, മാറി നില്‍ക്കാം... മോദിക്ക് പറ്റാത്തത് പിണറായിക്ക് കഴിയുമോ എന്ന് മുരളീധരന്‍
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസില്‍ നേതൃമാറ്റവും തലമുറ മാറ്റവും വേണമെന്ന ആവശ്യം ശക്തമാണ്. പ്രതിപക്ഷ നേതാവായി വിഡി സതീശനത്തെുമോ അതോ രമേശ് ചെന്നിത്തല തുടരുമോ എന്നാണ് അറിയാനുള്ളത്. കോണ്‍ഗ്രസിനെ നയിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി വേറെ ആരെയെങ്കിലും നിയോഗിക്കുമോ എന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നതയുള്ളതിനാലാണ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ പറ്റാത്തത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി വടകര എംപി കെ മുരളീധരന്‍ രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് ആര് എന്ന വിഷയത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. നിയമസഭ 24ന് സമ്മേളിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് സഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ നരേന്ദ്ര മോദി ഏറെ ശ്രമിച്ചതാണ്. അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പിന്നെയാണോ പിണറായി വിജയന് സാധിക്കുന്നത് എന്നും മുരളീധരന്‍ ചോദിച്ചു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. സംഘടനാ തലത്തില്‍ മൊത്തം അഴിച്ചുപണി വേണം. പാര്‍ട്ടിക്ക് അടിത്തറ ഇല്ലാത്തതാണ് തോല്‍വിയിലേക്ക് നയിച്ചത്. ഹൈക്കമാന്റ് നന്നായി പ്രവര്‍ത്തിച്ചു. പക്ഷേ, അത് വോട്ടായി മാറിയില്ല. തനിക്ക് പദവികള്‍ ആവശ്യമില്ല. മാറി നില്‍ക്കാന്‍ തയ്യാറാണ്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications