Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്ന പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റിൽ നിന്നെന്ന വ്യാജപ്രചരണം; ചാനൽ നിയമ നടപടിക്ക്

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിലെ രണ്ടും നാലു പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും അറസ്റ്റ് ചെയ്യ്തതിന് പിന്നാലെ പ്രചരിക്കുന്ന വ്യാജ സ്ക്രീൻ ഷോട്ടുകൾക്കെതിരെ ന്യൂസ് 18 നിയമ നടപടിക്കൊരുങ്ങുന്നു. ചാനലിന്റെ ലോഗോയും സ്ക്രീൻഷോട്ടും ഉപയോഗിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സിപിഎമ്മിനെതിരേയും വ്യാജ പ്രചരണം കൊഴുക്കുന്നത്.

photo-2020-07-0

ഇരുവരേയും പിടികൂടിയത് ബെംഗളൂരുവിലെ പിണറായി വിജയന്റെ മകൾ വീണയുടെ ഫ്ളാറ്റിൽ നിന്നാണെന്നും സ്വപ്ന സുരേഷ് ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ സിപിഎം നേതാക്കളുടെ ഒത്താശയോടെയാണെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. ഇതിനെതിരെയാണ് ചാനൽ നടപടിക്കൊരുങ്ങുന്നത്. അതേസമയം അറസ്റ്റ് വാർത്തയ്ക്ക് പിന്നാലെ നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ വിവാഹത്തിന് പങ്കെടുത്തുവെന്ന തരത്തിലും വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട് .

ഇന്നലെ വൈകീട്ടാണ് സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ സംഘം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ് 24 മണിക്കൂറിനുള്ളിലായിരുന്നു അറസ്റ്റ്. ഫോണ്‍ കോളുകള്‍ ചോര്‍ത്തിയായിരുന്നു അറസ്റ്റ്. ഒളിവിൽ പോയി ആറ് ദിവസത്തിന് ശേഷമായിരുന്നു അറസ്റ്റ്. സ്വപ്ന കൊരമംഗലയിലെ ഫ്ളാറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പം കഴിയുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം ഭർത്താവും മക്കളുമുണ്ടായിരുന്നു. സന്ദീപ് നായർ സഹോദരനെ വിളിച്ചതോടെയാണ് എൻഐഎ സംഘത്തിന് പ്രതികളെ കണ്ടെത്താൻ സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇരുവരേയും ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+