ഏഷ്യാനെറ്റിനെ വെല്ലാന്‍ ആളില്ല: പക്ഷെ റേറ്റിങ്ങില്‍ രണ്ടാമനാവന്‍ കടുത്ത മത്സരം, അടിച്ച് കയറി കാന്താര
കിണഞ്ഞ് പരിശ്രമിച്ചിട്ടും റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന്റെ അടുത്തെങ്ങും എത്താനാവാതെ മറ്റ് ചാനലുകള്‍. ഏപ്രില്‍ 1 മുതല്‍ 7 വരേയുള്ള 14-ാം ആഴ്ചയിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയുള്ള കുറിപ്പ് ഇത്തവണയും ഏഷ്യാനെറ്റ് തുടരുകയാണ്. റേറ്റിങ്ങില്‍ മറ്റ് ചാനലുകളേക്കാള്‍ മൂന്ന് ഇരട്ടി പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്.
14-ാം ആഴ്ചയില്‍ ഏഷ്യാനെറ്റ് 665.8 പോയിന്റ് നേടിയപ്പോള്‍ ഫ്ളവേഴ്സ് ചാനലിന് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ സാധിച്ചിട്ടുണ്ട്. 224 പോയിന്റാണ് ഫ്ളവേഴ്സിനുള്ളത്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മനോരമയെ പിന്തള്ളിയാണ് ഫ്ളവേഴ്സ് ഒരു ഇടവേളയ്ക്ക് ശേഷം രണ്ടാം സ്ഥാനം തിരികെ പിടിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തേക്ക് വീണ് മനോരമയ്ക്ക് 218.9 പോയിന്റാണ് നേടാന്‍ സാധിച്ചിരിക്കുന്നത്.

ഒരു സമയത്ത് അടിച്ച് കയറിയുന്ന സീ കേരളം നിലവില്‍ നാലാം സ്ഥാനത്താണുള്ളത്. 205 പോയിന്റാണ് സീ കേരളത്തിനുള്ളത്. 198.4 പോയിന്റുമായി സൂര്യ ടീവിയാണ് അഞ്ചാം സ്ഥാനത്തുള്ളത്. കൈരളി ടീവി ആറാം സ്ഥാനത്താണ് ഉള്ളതെങ്കിലും 13-ാം ആഴ്ചയില്‍ നിന്നും മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. മുമ്പത്തെ ആഴ്ച 131.07 ആണ് പോയിന്റെങ്കില്‍ ഇത്തവണത്തെ പോയിന്റ് 164 പോയിന്റാണ്.
ഷ്യാനെറ്റ് മൂവിസ് റേറ്റിംഗില്‍ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. 124 പോയിന്റാണ് ഏഷ്യാനെറ്റ് മൂവീസിന് ലഭിച്ചിരിക്കുന്നത്. സൂര്യ മൂവീസ് - 105 കൊച്ചു ടീവി - 61, കൈരളി വീ - 60, അമൃത ടീവി - 51, ഏഷ്യാനെറ്റ് എച്ച്ഡി- 51, ഏഷ്യാനെറ്റ് പ്ലസ് - 43 പോയിന്റും എന്നിങ്ങനെയാണ് മറ്റ് ചാനലുകളെ റേറ്റിങ്.
കഴിഞ്ഞ ആഴ്ചയില്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത സിനിമകളില്‍ ഏറ്റവും മുന്നിലെത്തിയത് കാന്താരയയാണ്. കാന്താരാ - 5.24, ജാക്ക് & ഡാനിയേല്‍ - 2.04, മിരുതന്‍ - 1.77 നന്‍പന്‍ - 1.75, ആനന്ദം പരമാനന്ദം - 1.72, ബാഹുബലി - 1.66 പുഷ്പ - 1.54, ഇവന്‍ മര്യാദരാമന്‍ - 1.51, മിന്നല്‍ മുരളി - 1.49 സിതാരാമം - 1.39, മിസ്റ്റര്‍ & മിസ്സിസ് രാമചാരി - 1.39 കട്ടപ്പനയിലെ ഋത്വിക് റോഷന്‍ - 1.39 എന്നിങ്ങനെയാണ് മറ്റ് സിനിമകളുടെ റേറ്റിങ്.
ദേശീയ തലത്തിലേക്ക് വരുമ്പോള്‍ സ്റ്റാർ സ്‌പോർട്‌സ് 1 ഹിന്ദിയാണ് ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ചാനലുകൾ. പോയിന്റ് 2732.5 (000). 2370 പോയിന്റുമായി സൺ ടിവിയും 2354.62പോയിന്റുമായി സ്റ്റാർ മായും 2174.2 പോയിന്റുമായി സ്റ്റാർ പ്ലസുമാണ് തുടർന്നുള്ള സ്ഥാനങ്ങളില്‍.












Click it and Unblock the Notifications