Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായിലെ കല്യാണത്തിന് കൂട്ടത്തല്ല്.. ഭക്ഷണമെടുത്ത് ഏറ്.. വിരുന്നുകാർ ഓടിത്തള്ളി.. പൂരം പൊടിപൂരം..!

പാല: മക്കളുടെ പ്രണയങ്ങള്‍ പല മാതാപിതാക്കള്‍ക്കും ഇക്കാലത്തും വലിയ തെറ്റ് തന്നെയാണ്. നിവൃത്തി ഇല്ലാതെയാണ് പല കുടുംബങ്ങളും മക്കളുടെ പ്രണയവിവാഹങ്ങള്‍ക്ക് സമ്മതം മൂളുക. പാലായില്‍ അത്തരമൊരു വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. വിവാഹത്തിന്റെ ഹൈലൈറ്റ് എന്താണെന്നോ. കൂട്ടത്തല്ല്. സംഭവം ഇങ്ങനെയാണ്.

പ്രണയ വിവാഹം

പ്രണയ വിവാഹം

വധുവും വരനും പ്രണയിതാക്കളാണ്. പക്ഷേ ഇരുവരുടേയും വീട്ടുകാര്‍ക്ക് വിവാഹത്തില്‍ ഒട്ടും താല്‍പര്യമില്ല. എങ്കിലും പെണ്ണിന്റേയും ചെറുക്കന്റേയും നിര്‍ബന്ധത്തിന് വഴങ്ങി കല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു.

പാലായിലെ കല്യാണം

പാലായിലെ കല്യാണം

കല്യാണ ദിവസം വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയി. പാലാ നഗരത്തിലെ പള്ളിയില്‍ വെച്ചായിരുന്നു കല്യാണം. കല്യാണച്ചടങ്ങുകള്‍ക്ക് ശേഷം പള്ളിയോട് ചേര്‍ന്ന പാരിഷ് ഹാളില്‍ വിരുന്ന് സല്‍ക്കാരവും ഒരുക്കിയിരുന്നു.

കശപിശയിൽ തുടക്കം

കശപിശയിൽ തുടക്കം

മധുരം വെയ്ക്കല്‍ ചങ്ങിന് വേണ്ടി വധുവും വരനും സ്‌റേറജില്‍ കയറിയതിന് പിന്നാലെയാണ് കൂട്ടത്തല്ല് തുടങ്ങിയത്. വരന്റെ വീട്ടുകാരിലൊരാളായ സ്ത്രീയും വധുവിന്റെ ബന്ധുവായ സ്ത്രീയും തമ്മില്‍ ചെറിയൊരു തര്‍ക്കമുണ്ടായതാണ് കാരണം.

പൊരിഞ്ഞ തല്ല്

പൊരിഞ്ഞ തല്ല്

ഒന്ന് പറഞ്ഞ് രണ്ട് പറഞ്ഞ് തുടങ്ങിയ കശപിശ പിന്നെ കൈ വെയ്ക്കലായി. ഒടുവില്‍ ഓണത്തല്ലിനെ കവച്ച് വെയ്ക്കുന്ന നല്ല അസ്സല്‍ നാടന്‍ തല്ലാണ് വിവാഹ വേദിയില്‍ നടന്നത്. വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തല്ലിലെ പങ്കാളിത്തം മോശമാക്കിയില്ല.

വേദി പൂരപ്പറമ്പ്

വേദി പൂരപ്പറമ്പ്

വെറും തല്ല് മാത്രമല്ല. പരസ്പരം കസേര എറിഞ്ഞും, സദ്യയ്ക്ക് തയ്യാറാക്കിയ കറിയും ഭക്ഷണവുമെറിഞ്ഞുമെല്ലാം തല്ല് നന്നായി കൊഴുത്തു. വിരുന്നൊരുക്കിയ ഹാള്‍ പൂരപ്പറമ്പായെന്ന് പറഞ്ഞാല്‍ മതിയല്ലോ.

വിരുന്നുകാർ ഓടി

വിരുന്നുകാർ ഓടി

പാരിഷ് ഹാളിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വധു അതിനിടെ പള്ളി വികാരിയെ കണ്ട് പരാതിയും പറഞ്ഞു. പക്ഷേ തല്ല്, തല്ലിത്തന്നെ തീരേണ്ടി വന്നു. അടിയെ തുടര്‍ന്ന് വിരുന്നിന് വന്നവര്‍ ഭക്ഷണം പോലും കഴിക്കാന്‍ നില്‍ക്കാതെ സ്ഥലം കാലിയാക്കി.

നല്ല ബെസ്റ്റ് തുടക്കം

നല്ല ബെസ്റ്റ് തുടക്കം

ഒടുക്കം പള്ളീലച്ചന്‍ ഇടപെട്ടാണ് സമാധാനമുണ്ടാക്കിയത്. ഇരുവീട്ടുകാരേയും അച്ഛന്‍ പറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. വധുവിന്റേയും വരന്റേയും ജീവിതത്തിന്റെ തുടക്കം തന്നെ കോഞ്ഞാട്ടയായെന്ന് പറഞ്ഞാല്‍ മതിയല്ലോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+