പീഡനക്കേസ് പ്രതിക്ക് ജയില്‍ ശിക്ഷ!! പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞു!!
12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മേപ്പാടി കടത്തിക്കുന്ന് സ്വദേശി അറുമുഖനാണ് ജഡ്ജിക്കു നേരെ ചെരിപ്പെറിഞ്ഞത്.
കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ ജഡ്ജിക്ക് നേരെ ചെരുപ്പേറ്. പോക്‌സോ ജഡ്ജി പഞ്ചാപ കേശനു നേരെയാണ് ചെരുപ്പേറ് ഉണ്ടായത്. ചെരുപ്പേറില്‍ പരുക്കേറ്റ ജഡ്ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മേപ്പാടി കടത്തിക്കുന്ന് സ്വദേശി അറുമുഖനാണ് ജഡ്ജിക്കു നേരെ ചെരിപ്പെറിഞ്ഞത്. 2014ല്‍ ഉണ്ടായ കേസിന്റെ വിധി പറയുന്നതിനിടെയാണ് സംഭവം. കേസില്‍ പ്രതിയായ അറുമുഖന് ജഡ്ജി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

ഇതില്‍ പ്രകോപിതനായിട്ടാണ് ഇയാള്‍ ജഡ്ജിക്ക് നേരെ ചെരുപ്പ് വലിച്ചെറിഞ്ഞത്. ചെരുപ്പ് ജഡ്ജിയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഇദ്ദേഹത്തെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
അരുമുഖനെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമത്തില്‍ ഇരട്ട നീതി നില്‍ക്കുന്നതായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധവും നടക്കുന്നുണ്ട്.ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.


Click it and Unblock the Notifications