കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്ലേജ് ഓഫീസിൽ പ്രവേശിക്കാൻ ഇനി മുതൽ ചെരുപ്പ് ഊരേണ്ടതില്ല; ഉത്തരവ് പുറത്തിറങ്ങി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ ചെരുപ്പൂരരേണ്ടതില്ല. ഇത് വ്യക്തമാക്കുന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. പാദരക്ഷകൾ പുറത്ത് വയ്ക്കുക എന്ന ബോർഡ് സംസ്ഥാനത്തെ മിക്ക വില്ലേജ് ഓഫീസുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്.

ചെരുപ്പ് ധരിച്ച് അകത്ത് കയറാൻ അനുവദിക്കാത്തത് മേലാള കീഴാള മനസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയാണെന്ന് ഉത്തരവിൽ പറയുന്നു. രണ്ട് മാസം മുൻപാണ് ചെരുപ്പ് ധരിച്ച് അകത്ത് പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന ഉത്തരവ് പുറത്ത് വന്നത്.

chappal


ഉത്തരവിനെ തുടർന്ന് വില്ലേജ് ഓഫീസുകളിൽ നിന്നും ബോർഡുകൾ നീക്കം ചെയ്തെങ്കിലും ,പൊതുജനത്തിന്റെ ശ്രദ്ധയിൽ ഇത് പെട്ടിട്ടില്ല. ഇപ്പോഴും ചെരുപ്പ് പുറത്തഴിച്ചവച്ചാണ് പലരും അകത്ത് കയറുന്നത്. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ അതിന്റെ ആവശ്യമില്ലെന്ന് അവരെ ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജന സേവനത്തിനായുള്ള ഓഫീസുകളിൽ ജനങ്ങൾ ചെരുപ്പ് അഴിച്ചുവയ്ക്കുകയും ഉദ്യോഗസ്ഥർ ചെരുപ്പ് ധരിച്ച് അകത്ത് കയറുകയും ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഉത്തരവിൽ പറയുന്നു.

English summary
chappals are allowed inside village office;new order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X