സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ കുറ്റപത്രം
കൊച്ചി: സരിത എസ് നായര്‍ ഇപ്പോള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്കെല്ലാം കാരണം ആ കത്താണ്. ജയിലില്‍ നിന്ന് മജിസ്ട്രേറ്റഫിന് നല്‍കാനായി തയ്യാറാക്കിയ രഹസ്യ കത്ത്. അന്ന് മജിസ്ട്രേറ്റ് സരിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് ഇത്രയും പ്രശ്നമുണ്ടാകില്ലായിരുന്നു.
ലൈംഗിക പീഡനം സംബന്ധിച്ച് സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന അന്നത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ ഇപ്പോള്‍ കുറ്റപത്രം തയ്യാറായിരിക്കുകയാണ്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.

എന്‍വി രാജു ആയിരുന്നു അന്നത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്. സരിതയുടെ മൊഴി രേഖപ്പെടുത്താതിന്നത് വിവാദമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. 2014 നവംബര്‍ മാസത്തില്‍ അന്വേഷണം പൂര്‍ത്തിയായെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. അന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരുന്ന എന്‍വി രാജു ഇപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ്.
15 ദിവസത്തിനകം കുറ്റപത്രത്തിന് മറുപടി നല്‍കണം എന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
തന്നെ പലരും ലൈഗികമായി ചൂഷണം ചെയ്തു എന്ന് സരിത മജിസ്ട്രേറ്റിനോട് പറഞ്ഞിരുന്നെങ്കിലും അത് രേഖപ്പെടുത്താന്‍ അന്ന് അദ്ദേഹം തയ്യാറായിരുന്നില്ല. ചില പേരുകള്‍ താന്‍ കേട്ടു എന്ന് പിന്നീട് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ മജിസ്ട്രേറ്റ് തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications